ഷക്കീലയെ പോലെ ആളുകള്‍ ഷര്‍മിലിയെയും ഇഷ്ടപ്പെട്ടു, പക്ഷെ നടിയുടെ സിനിമാജീവിതത്തില്‍ സംഭവിച്ചത്

 

എം.ടി വാസുദേവന്‍ നായരുടെയും കെ.എസ് സേതുമാധവന്റെയും സിനിമകളിലൂടെ തുടക്കം കുറിച്ചിട്ട് ഗ്‌ളാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന തോന്നലിലാണ് സിനിമ വിടാന്‍ താന്‍ തീരുമാനിച്ചതെന്ന് ഷര്‍മ്മിലി പറയുന്നു 2000ല്‍ ചെഞ്ചായം എന്ന ചിത്രത്തില്‍ മോഹിനി ടീച്ചര്‍ എന്ന കഥാപാത്രമുണ്ടെന്ന വിളി വന്നതിനെക്കുറിച്ച് പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചതിങ്ങനെ..’ ഗ്‌ളാമറസ് വേഷമാണ് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് 2000ല്‍ ചെഞ്ചായം എന്ന ചിത്രത്തില്‍ മോഹിനി ടീച്ചര്‍ എന്ന കഥാപാത്രത്തിനായി വിളിച്ചു. ഞാനന്ന് ഗ്‌ളാമര്‍ കഥാപാത്രങ്ങളെ ഏറെക്കുറെ വിട്ട മട്ടാണ്.

Loading...

തടി നന്നായി കൂടിയിരുന്നു. എന്റെ അഴകില്‍ എനിക്കു തന്നെ ഒരു വിശ്വാസക്കുറവ്. ഒടുവില്‍ ചിലനിബന്ധനകളോടെ അഭിനയിക്കാമെന്ന് ഏറ്റു. മറയൂരിലായിരുന്നു ഷൂട്ടിംഗ്. ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്‌ബോള്‍മതിലുകളിലെല്ലാം ഇരട്ട റോജയുടെ സെറ്റില്‍ ഞാന്‍ കണ്ട പെണ്‍കുട്ടിയുടെ പടമുള്ള സിനിമാ പോസ്റ്ററുകള്‍. ഇതെന്ത് അത്ഭുതമെന്ന് പറഞ്ഞ് അന്വേഷിച്ചപ്പോള്‍ മലയാള സിനിമയില്‍ ഷക്കീല തരംഗമാണെന്ന് അറിഞ്ഞു. കിന്നാരത്തുമ്ബികള്‍ എന്ന ഒറ്റ ചിത്രത്തോടെ ഷക്കീല മലയാളത്തിലെ താരറാണിയായിരിക്കുന്നു.

അത്തരമൊരു ചിത്രത്തില്‍ അഭിനയിക്കാനാണ് ഞാനും പോകുന്നത്. എം.ടി വാസുദേവന്‍ നായരുടെയും കെ.എസ് സേതുമാധവന്റെയും സിനിമകളിലൂടെ തുടക്കം കുറിച്ചിട്ട് ഗ്‌ളാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന് തോന്നി. തിരിച്ചു പോകാമെന്ന് മനസും പറഞ്ഞു. പക്ഷേ അറിയാവുന്ന തൊഴില്‍ അഭിനയമാണ്. എന്തായാലും പരിധികള്‍ നേരത്തെ പറഞ്ഞിരുന്നതിനാല്‍ പേടിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. സന്തോഷത്തോടെയാണ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയത്. രണ്ടു മാസം കഴിഞ്ഞു കാണും വീട്ടിലേക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. മാഡം ഡേറ്റ് വേണം, ശമ്ബളം ഇത്ര തരാം, അഡ്വാന്‍സ് ഇത്ര തരാം എന്നൊക്കെ പറഞ്ഞുകൊണ്ടാണ് വിളിക്കുന്നത്. പിന്നീടാണ് സംഭവമറിയുന്നത് ചെഞ്ചായം സൂപ്പര്‍ ഹിറ്റായിരിക്കുന്നു.

ഷക്കീലയെ പോലെ ആളുകള്‍ക്ക് ഷര്‍മിലിയെയും ഇഷ്ടപ്പെട്ടു. മലയാളത്തില്‍ ആറുമാസത്തിനുള്ളില്‍ ഒമ്ബത് ഗ്‌ളമര്‍ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. പലതിന്റെ പേര് അറിയില്ല. നമ്മളോട് പറയുമ്‌ബോള്‍ ഒന്നും റിലീസ് ചെയ്യുമ്‌ബോള്‍ മറ്റൊന്നും ആയിരിക്കും.’ ഷര്‍മിലി പറഞ്ഞു. പ്രിയദര്‍ശന്റെ അഭിമന്യു എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സാറായി എത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഗ്ലാമറസ് റാണിയായി തിളങ്ങിയ ഷര്‍മിലി വളരെപ്പെട്ടന്നു തന്നെ സിനിമാ ലോകത്ത് നിന്നും അപ്രത്യക്ഷമാക്കുകയായിരുന്നു.