തിരുവനന്തപുരം. ഷാരോണ്‍ വധക്കേസില്‍ പ്രതിയായ ഗ്രീഷ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. പോലീസ് സ്‌റ്റേഷനില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രത്യേക മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ഗ്രീഷ്മയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ ഡിസ്ചാര്‍ജ് ചെയ്തത് തുടര്‍ന്ന് ഗ്രീഷ്മയെ ജയിലിലേയ്ക്ക് മാറ്റി.
കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനായി പ്രതി മനപൂര്‍വ്വം ആശുപത്രിയില്‍ തുടരുന്നു എന്ന പോലീസ് ആരോപണത്തിനിടയിലാണ് ഗ്രീഷ്മയ്ക്ക് ഡിസ്ചാര്‍ജ് നല്‍കിയത്. നിലവില്‍ അട്ടക്കുളങ്ങര വിനിത ജയിലിലേയ്ക്കാണ് ഗ്രീഷ്മയെ മാറ്റിയിരിക്കുന്നത്. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ സമര്‍പ്പിച്ചു.
ഷാരോണ്‍ വധക്കേസില്‍ അന്വേഷണം കേരള പോലീസ് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി ഷാരോണിന്റെ കുടുംബത്തിന് ഉറപ്പ് നല്‍കി. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഷാരോണിന്റെ കുടുംബത്തിനാണ് ഇത് സംബന്ധിച്ച ഉറപ്പ് മുഖ്യമന്ത്രി നല്‍കിയത്. കേസ് തമിഴ്നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പറഞ്ഞതായി ഷാരോണിന്റെ പിതാവ് ജയരാജും പറഞ്ഞു.
മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നു. കേസ് തമിഴ്നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറിക്ക് പരാതി നല്‍കി. കേസ് മാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും അച്ഛന്‍ ജയരാജന്‍ പറഞ്ഞു. കേസ് തമിഴ്നാട് പോലീസ് കൈമാറരുതെന്ന് ആവശ്യപ്പെട്ടാണ് ഷാരോണിന്റെ അച്ഛന്‍ ജയരാജന്‍ അമ്മ പ്രിയ, അമ്മാവന്‍ സത്യശീലന്‍ സത്യശീലന്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. അതിനിടെ ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതിയായ ഗ്രീഷ്മ അടക്കമുള്ളവര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.