ഷാരൂഖ് ഖാന്റെ ഉംറ അള്ളാഹു സ്വീകരിക്കില്ല ; തീവ്ര ഇസ്ലാമിസ്റ്റുകളുടെ വിമർശനം

മുംബൈ : ഷാരൂഖ് ഖാൻ മക്കയിൽ ഉംറ നിർവ്വഹിച്ചതിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ വിമർശനം. ഈ ചിത്രങ്ങളിൽ, വെള്ള വസ്ത്രവും , മാസ്കും ധരിച്ച അദ്ദേഹത്തിനൊപ്പം നിരവധി ആളുകൾ നിൽക്കുന്നത് കാണാം. ഷാരൂഖ് ഖാൻ മക്കയിൽ ഉംറ നിർവഹിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതോടെ മുസ്ലീം മതമൗലികവാദികൾ നടനെ അധിക്ഷേപിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു.

“ഷാരൂഖ് വിഗ്രഹങ്ങളെ ആരാധിക്കുന്നു. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങൾ അദ്ദേഹം വീട്ടിൽ സൂക്ഷിക്കുന്നു. ഇത് ഇസ്ലാമിൽ ഏറ്റവും വലിയ പാപമായി കണക്കാക്കപ്പെടുന്നു.- എന്നാണ് ചിലർ പറയുന്നത്. ഷാരൂഖ് ഖാന്റെ ബോളിവുഡ് വരുമാനം ഇസ്‌ലാം മതമനുസരിച്ച് ഹറാമാണെന്നും അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ ഉംറ അള്ളാഹു സ്വീകരിക്കില്ലെന്നും ചിലർ പറയുന്നു.

Loading...

മാത്രമല്ല ഷാരൂഖ് ഹിന്ദുവിനെയാണ് വിവാഹം കഴിച്ചതെന്നും, വീട്ടിൽ സ്ഥിരമായി വിഗ്രഹാരാധന നടക്കുന്നുണ്ടെന്നും .ഒരു മുസ്ലീം പേരുണ്ടായതുകൊണ്ട്, മുസ്ലീങ്ങൾ അയാളെ സ്നേഹിക്കണമെന്നില്ലെന്നും ചിലർ കുറ്റപ്പെടുത്തി. ‘ഡങ്കി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ ഷാരൂഖ് സൗദി അറേബ്യയിൽ പൂർത്തിയാക്കിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ ഷാരൂഖ് ഖാൻ മക്കയിൽ ഉംറ നിർവഹിക്കുന്നതിന്റെ നിരവധി ചിത്രങ്ങൾ പുറത്ത് വന്നത്.

സൗദി അറേബ്യൻ മാദ്ധ്യമപ്രവർത്തകൻ സയീദ് ഹാഫിസും നടൻ മക്കയിൽ ഉംറ നിർവഹിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. “ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ മക്കയിൽ ഉംറ നിർവഹിച്ചു. അള്ളാഹു അദ്ദേഹത്തിന്റെ ഉംറ സ്വീകരിക്കട്ടെ, ആമീൻ. – എന്നാണ് സയീദ് ട്വീറ്റ് ചെയ്തത്.