അങ്ങനെ ശോഭാ തരൂർ ആദ്യ അമൂൽ ബേബിയായി: തരൂർ കുടുംബവും അമൂലുമായുള്ള ബന്ധം ഇങ്ങനെ

അമൂർ ഉത്പന്നങ്ങൾ ഏവർക്കും പ്രിയപ്പെട്ടതാണ്. അതിന്റെ ​ഗുണമേന്മ കൊണ്ട് അമൂൽ ഉത്പന്നങ്ങൾ ഉപയോ​ഗിക്കാത്തവരായി ആരുമില്ല. അമൂലിന്റെ പരസ്യങ്ങളും ഏവരെയും ആകർഷിച്ചിരുന്നു. പിന്നീട് ഇക്കഴിഞ്ഞ കാലഘട്ടങ്ങളിൽ അമൂൽ ബേബികൾ സ്ഥാനം പിടിച്ചത് രാഷ്ട്രീയത്തിലായിരുന്നു, രാഷ്ട്രീയക്കാരുടെ വാക് പോരിനിടയിൽ അമൂൽ ബേബികൾ എന്ന് പലരും തമ്മിൽ പോരടിച്ചു. എന്നാൽ ഇവിടുത്തെ വിഷയം ആദ്യത്തെ അമൂൽ ബേബികളെപ്പറ്റിയാണ്.

Loading...

ഈഅമൂൽ പെൺകുട്ടി കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ സഹോദരി ശോഭാ തരൂരാണ് . തരൂർ കുടുംബവും അമൂലുമായുള്ള ബന്ധം ശശി തരൂർ തന്നെ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ കഥയും ചിത്രവും സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാവുകയാണ്. അമൂലിന്റെ പരസ്യ ഏജൻസിയായ എഎസ്പി 1961 ലാണ് തങ്ങളുടെ പാൽപ്പൊടിക്കായി ഒരു മോഡലിനെ തെരയുന്നത്. കമ്പനിക്ക് മുന്നിൽ എത്തിയത് 712 കുട്ടികളുടെ ചിത്രങ്ങളായിരുന്നു. ഏജൻസിക്ക് ആ ചിത്രങ്ങളിൽ ഒന്നും തന്നെ തൃപ്തി വന്നില്ല. ആ കാലഘട്ടങ്ങിൽ അവിടെ സെക്രട്ടറിയായി ജോലി നോക്കുകയായിരുന്നു ശശി തരൂരിന്റെ അച്ഛൻ. ശശി തരൂരിന്റെ അച്ഛനോട് എഎസ്പിയുടെ ക്രിയേറ്റിവ് ഹെഡ് സിൽവെസ്റ്റർ മകളുടെ ചിത്രം കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കുഞ്ഞിന്റെ മുഖം കണ്ട് ഇഷ്ടപ്പെട്ട സിൽവെസ്റ്റർ അമൂൽ പാൽപ്പൊടിയുടെ മോഡലായി ശോഭാ തരൂരിനെ തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ ശോഭാ തരൂർ ആദ്യ അമൂൽ ബേബിയായി.

ആദ്യം ബ്ലാക്ക് ആന്റ് വൈറ്റായിരുന്നു അമൂലിന്റെ ഈ ചിത്രം. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം കളർ ചിത്രം ഉപയോഗിച്ചുകൊണ്ടുള്ള പരസ്യചിത്രം നിർമിക്കാൻ എഎസ്പി തീരുമാനിച്ചു . അപ്പോഴേക്കും ശോഭാ തരൂർ വളർന്നിരുന്നു. ഈ സമയത്താണ് ശോഭയുടെ ഇളയ സഹോദരി സ്മിത തരൂരിനെ അമൂൽ ബേബിയാക്കാൻ കമ്പനി തീരുമാനിക്കുന്നത്.

അങ്ങനെ ആദ്യത്തെ ‘കളർ’ അമൂൽ ബേബിയായി മാറി സ്മിത. അമൂലിന്റെ പ്രശസ്തി പ്രഭയിൽ തരൂർ സഹോദരികൾ വളർന്നപ്പോൾ ശശി തരൂരിന്റേത് വളരെ ക്ഷീണിച്ച ശരീര പ്രകൃതമായിരുന്നു.പിന്നീട് യുഎന്നിൽ സേവനമനുഷ്ടിച്ച് ഇന്ത്യയിലേക്ക് മടങ്ങി വന്ന് രാഷ്ട്രീയത്തിൽ രംഗപ്രവേശം നടത്തിയതിന് ശേഷമാണ് പൊതുപ്രവർത്തകൻ എന്ന നിലയിൽ ശശി തരൂർ അമൂൽ കാർട്ടൂണികളിൽ ഇടം പിടിച്ചത്.