Top Stories WOLF'S EYE

ഒരു ഇടവേളയ്ക്ക് ശേഷം തരൂര്‍ വീണ്ടും ഞെട്ടിക്കുന്നു ;മോദിക്കെതിരെ പയറ്റാന്‍ വലിയ വാക്ക് ആയുധമാക്കി തരൂര്‍

തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പാണ്ഡിത്യം എല്ലാവര്‍ക്കും അറിവുള്ളവരാണ്. പ്രത്യേകിച്ച് അദ്ദേഹത്തെ ട്വിറ്ററില്‍ പിന്തുടരുന്നവര്‍ക്ക്. ഇങ്ങനെയും വാക്കുകളുണ്ടോ ഇംഗ്ലീഷില്‍ എന്ന് ചിന്തിക്കുന്ന പല വാക്കുകളും കൊണ്ട് തരൂര്‍ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ചുകാലമായി ഇത്തരം വാക്കുകള്‍ തരുന്നതില്‍ നിന്നും തരൂര്‍ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം ശരിയ്ക്കും ഞെട്ടിച്ചുകൊണ്ടുതന്നെയാണ് ട്വിറ്ററില്‍ ശശി തരൂര്‍ പുതിയ വാക്കുമായി എത്തിയിരിക്കുന്നത്. 29 അക്ഷരങ്ങളുള്ള floccinaucinihilipilification എന്ന വാക്കാണ് ഇന്ന് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത് . മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള The Paradoxical Prime Minister എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചായിരുന്നു ട്വീറ്റ്. ‘മൂല്യം കാണാതെ തള്ളിക്കളയാവുന്ന 400ലേറെ പേജുകളുടെ വ്യായാമമാണ് എന്റെ പുതിയ പുസ്തകമായ ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍. പുസ്തകത്തിന്റെ പ്രിഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്’ തരൂര്‍ ട്വീറ്റ് ചെയ്തു.അലെഫ് ബുക്ക് കമ്പനി പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രീ ഓര്‍ഡറുകള്‍ ആമസോണ്‍ ആണ് സ്വീകരിക്കുന്നത്.

പുതിയ വാക്കുമായി തരൂര്‍ ഇറങ്ങിയതോടെ ട്രോളുകളും തയ്യാറായിക്കഴിഞ്ഞു. പലരും ഇതിനോടകം തരൂരിന്റെ ട്വീറ്റ് ഫെയ്‌സ്ബുക്കിലും മറ്റും ഷെയര്‍ ചെയ്തിട്ടുണ്ട്.

Related posts

ആരും ഇടപെട്ടില്ല; കൂടെ നിന്നത് രണ്ടുപേര് മാത്രം! ഞാന്‍ ഉറങ്ങുകയായിരുന്നു; എന്റെ ചുണ്ടില്‍ ഉരസുന്നതുപോലെ തോന്നി…; ട്രെയിനില്‍ നടന്ന ദുരനുഭവത്തെക്കുറിച്ച് സനുഷ പറയുന്നു…

pravasishabdam online sub editor

തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കാൻ സുരേഷ് ഗോപിയെ ഡൽഹിക്കു വിളിപ്പിച്ചു.

subeditor

മഴക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് ഒരു എംഎല്‍എ

അരുണാചല്‍ ഇന്ത്യയുടെ ഭാഗമെന്ന് ചിത്രീകരിച്ച 30,000 മാപ്പുകള്‍ ചൈന പിടിച്ചെടുത്ത് കത്തിച്ചു

subeditor5

കന്യാമറിയത്തേ വികലമാക്കിയ ഫേസ്ബുക്ക് ചിത്രം പോസ്റ്റ് ചെയ്ത് അരുണിനെതിരെ കേസെടുത്തു.

subeditor

ബാറില്‍ സൂക്ഷിച്ചിരുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ വോഡ്ക മോഷണം പോയി

subeditor12

ടോം ജോസിനെതിരെ അനധികൃത സ്വത്ത് സമ്പാദനം; തിരുവനന്തപുരത്തും കൊച്ചിയിലും ഫ് ളാറ്റുകളിൽ വിജിലൻസ് റെയ്ഡ്

subeditor

മുഗാബെ സൈനിക തടങ്കലില്‍: സിംബാബ് വേയില്‍ പട്ടാള അട്ടിമറി നിഷേധിച്ച് ഹരാരെ അനുയായികള്‍

2021 പൂക്കളങ്ങള്‍ ലിംക ബുക്സ് ഓഫ് റെക്കോഡിലേയ്ക്ക്

subeditor

യഥാർഥത്തിൽ മോദിയോട് തനിക്ക് സ്നേഹമാണ്; ലോക്സഭയിലെ ആലിംഗന രഹസ്യം വെളിപ്പെടുത്തിയ രാഹുലിനു നിറഞ്ഞ കൈയടി

main desk

ഫെയ്‌സ്ബുക്ക് കാമുകിയെ കാണാന്‍ വന്ന പതിനേഴുകാരന് രക്ഷകരായത് പൊലീസ് ; സംഭവം ഇങ്ങനെ

കോഴിക്കോട് നിയമങ്ങള്‍ കാറ്റില്‍ പറത്തി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്ക്

pravasishabdam online sub editor