ഫോർവേഡായി കളിക്കാനാണ് താൽപര്യം- ശശി തരൂർ

കോഴിക്കോട്. ശശി തരൂർ നടത്തുന്ന ജില്ലാ പര്യടനങ്ങൾക്ക് അപ്രഖ്യാപിത വിലക്കെന്ന വിവാദങ്ങൾക്കിടെ തരൂരിന്റെ മലബാർ പര്യടനത്തിന് തുടക്കമായി. ഇന്ന് രാവിലെ എംടി വാസുദേവൻ നായരെ സന്ദർശിച്ചാണ് അദ്ദേഹം പരിപാടികൾക്ക് തുടക്കമിട്ടത്. ഇന്ന് മുതൽ 4 ദിവസം മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നി ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ തരൂർ പര്യടനം നടത്തും. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് തരൂരിന്റെ പുതിയ നീക്കം.

ചിലർ സൈഡ് ബെഞ്ചിലിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഫോർവേഡായി കളിക്കുവനാണ് തീരുമാനം എന്നും അദ്ദേഹം പ്രതികരിച്ചു. വിവാദത്തിൽ വിശദീകരണവുമായിി കോഴിക്കോട് ഡിസിസി രംഗത്തെത്തി. പര്യടനം ഡിസിസി നേതൃത്വത്തെ അറിയിച്ചില്ലെന്ന ആക്ഷേപത്തിലാണ് വിശദീകരണം. എന്നാൽ സംഘടനാ സംവിധാനം അനുസരിച്ചല്ല ശശി തരൂർ പര്യടനം നടത്തുന്നത് അതിനാലാണ് സെമിാറിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് യൂത്ത് കോണസ് വിശദീകരിക്കുന്നു.

Loading...

ഇന്നലെ താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലുമായി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ദിവസം കാന്തപുരത്തും അദ്ദേഹം സന്ദർശനം നടത്തും. 22ന് പാണക്കാട്ട് എത്തി സാദിഖലി തങ്ങളെയും പികെ കുഞ്ഞാലികുട്ടിയെയും കാണും. എൻഎസ്എസ് ആസ്ഥാനത്ത് ജനുവരിയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷത്തിൽ മുഖ്യാതിഥി തരൂരാണ്.