കോട്ടയം: പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ യൂത്ത് ഫ്രണ്ടില്‍ നിന്ന് പുറത്താക്കി. ജോസ് കെ. മാണിയെ വിമര്‍ശിച്ചതിനാണ് നടപടി. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്നു ഷോണ്‍. ജോസ് കെ. മാണിയെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി ബാര്‍കോഴ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഇന്നലെ ഷോണ്‍ ആവശ്യപ്പെട്ടത്.
‘ഉഡായിപ്പ് പ്രസ്ഥാന’മായി മാറിയ യൂത്ത്ഫ്രണ്ട് എമ്മില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നില്ല എന്നും ഷോണ്‍ ആരോപിച്ചു. വൈസ് പ്രസിഡന്റ് പ്രവീണ്‍ ഉള്ളാട്ട്, ആന്റണി മാര്‍ട്ടിന്‍ ജോസഫ്, റിജോ വാളാന്തറ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
Loading...