കാസർഗോഡ്: ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം പരിഷോധൻ ശക്തമായി തുടരുകയാണ്. നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഷവർമ്മ സെന്റർ ഇപ്പോൾ പൂട്ടിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിലാണ് സെന്റർ പൂട്ടിച്ചത്. പരിശോധന കർശനമാക്കിയതിന്റെ ഭാഗമായാണ് വൃത്തിയില്ലാത്ത സെന്ററുകൾ പൂട്ടിക്കുന്നത്.ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ രംഗത്തെത്തിയിരുന്നു. കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇറച്ചിക്കടകളിൽ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മരക്കുറ്റികളിൽ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിർലോഭം തുടരുന്നുണ്ടെന്നും ആരോപണമുണ്ട്.