ഷവർമ കഴിക്കുന്നത് ഒഴിവാക്കണം; തമിഴ്നാട് ആരോ​ഗ്യമന്ത്രി

ചെന്നൈ: ഷവർമ കഴിക്കുന്നത് ഒഴിവാക്കണമെന്ന് തമിഴനാട് ആരോ​ഗ്യമന്ത്രിയുടെ നിർദേശം. ഷവർ പാശ്ചാത്യ ഭക്ഷണമാണ്. ഇന്ത്യൻ ഭക്ഷണ രീതിയല്ല.അതുകൊണ്ട് തന്നെ ഷവർമ കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് തമിഴ്നാട് ആരോ​ഗ്യമന്ത്രി സുബ്രഹ്മണ്യൻ വ്യക്തമാക്കുന്നത്.

മറ്റ് നല്ല ഭക്ഷണങ്ങൾ ലഭ്യമാണെന്നും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണ പദാർഥങ്ങൾ ജനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷവർമ കഴിച്ച് കേരളത്തിൽ ഒരു വിദ്യാർത്ഥിനി മരിക്കുകയും, കേരളത്തിലും തമിഴ്നാട്ടിലും ഏതാനും പേർക്ക് ഭക്ഷ്യ വിഷബാധയേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. രാജ്യമെമ്പാടുമുള്ള ഷവർമ കടകൾക്ക് ശരിയായ സംഭരണ സംവിധാനങ്ങളില്ലെന്നും പൊടിപടലങ്ങൾ നേരിട്ട് ഏൽക്കുന്ന വിധത്തിലാണ് പ്രദർശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Loading...