ദുബായി: ഷവര്‍മ്മ വില്‍ക്കുന്ന കടകള്‍ക്ക് ആഹാരസുരക്ഷാ നിയമങ്ങള്‍ ശക്തമാക്കുന്നു. ഷവര്‍മ്മയില്‍ മുട്ട, മയോണൈസ് എന്നിവ ഉപയോഗിക്കുന്നതിന്റെയും അവയുടെ പാചകം, സൂക്ഷിക്കല്‍ മുതലായവയിലുമാണ് പുതിയ ആഹാരസുരക്ഷാ നിയമങ്ങള്‍ നടപ്പിലാക്കുകയെന്ന് ദുബായി മുനിസിപ്പാലിറ്റി വക്താവ് പറഞ്ഞു. ഈ നിയമപ്രകാരം 4000 ത്തോളം ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതായിരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. മുനിസിപ്പാലിറ്റി വേള്‍ഡ് ഹെല്‍ത്ത് ഡേയോടനുബന്ധിച്ചു നടത്തിയ പരിപാടിയില്‍ അറിയിച്ചതാണിത്.