ഓണ്‍ലൈന്‍ വഴി ആസംകാരിയുമായി പ്രണയം; വീട്ടമ്മയെ കൊലപ്പെടുത്തിയത് കാമുകിയെ കാണാന്‍ പണമുണ്ടാക്കാന്‍

കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഷീബയെ പ്രതി ബിലാല്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ആസാമിലെ കാമുകിയെ കാണാന്‍ പോകാന്‍ പണമുണ്ടാക്കുന്നതിന് വേണ്ടി. ഓണ്‍ലൈന്‍ വഴിയാണ് പ്രതി ബിലാല്‍ ആസാംകാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ആ പെണ്‍കുട്ടിയെ കാണാന്‍ പോകാന്‍ പണം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു വീട്ടമ്മെയെ കൊലപ്പെടുത്തി പ്രതി മോഷണം നടത്തിയത്. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലാണ് ബിലാലിന്റെ ഇത്തരത്തിലുള്ള മൊഴി പുറത്തു വന്നിരിക്കുന്നത്.

അതേസമയം ബിലാല്‍ നേരത്തെ അസമില്‍ പോയിട്ടുണ്ടെന്നും ഇയാള്‍ക്ക് അഞ്ച് ഭാഷകള്‍ അറിയാമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. വീട്ടമ്മയുടെ വീടും കുടുംബത്തെയും പ്രതിക്ക് നേരത്തെ അറിയാമായിരുന്നു. അതനുസരിച്ചായിരുന്നു പ്രതി കോട്ടയത്തുള്ള ഷീലയുടെ വീട്ടിലെത്തിയതും കൃത്യം നടത്തിയതും. മോഷ്ടിച്ച സ്വര്‍ണം വിറ്റ് പണമുണ്ടാക്കിയ ശേഷം കുറച്ചു നാള്‍ കേസിന്റെ അന്വേഷണത്തിന്റെ സ്ഥിതിഗതികള്‍ മനസ്സിലാക്കാമെന്നും അതുവരെ ഹോട്ടലില്‍ ജോലി ചെയ്യാമെന്നുമായിരുന്നു പ്രതിയുടെ കണക്കുകൂട്ടല്‍.

Loading...

അതിന് ശേഷം ഇതര സംസ്ഥാനതൊഴിലാളികളുമായി പോകുന്ന ഏതെങ്കിലും ട്രെയിനില്‍ കാമുകിയുടെ അടുത്തെത്താം എന്നുമായിരുന്നു പ്രതിയുടെ കണക്കുകൂട്ടല്‍. അതേസമയം നേരത്തെ പ്രതിയുടെ കുടുംബം പറഞ്ഞത് ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ പൊലീസ് പറയുന്നത് പ്രതിക്ക് യാത്ൊരു പ്രശ്‌നങ്ങളുമില്ലെന്നും പ്രതി അതിബുദ്ധിമാായിരുന്നുവെന്നുമാണ്. അത് പ്രതി തെളിവ് നശിപ്പിച്ച രീതിയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതാണ് എന്നുമായിരുന്നു പൊലീസിന്റെ ഭാഷ്യം. അതേസമയം പ്രതിയെ ആലപ്പുഴയില്‍ എത്തിച്ച് തെളിവെടുക്കുകയാണ് പൊലീസ്. കൊലയ്ക്ക് ശേഷം പ്രതി ഉപേക്ഷിച്ച മൊബൈല്‍ ഫോണുകളും കത്തി അടക്കമുള്ള വസ്തുക്കളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.