ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറുമായിരുന്ന ഷീല ദിക്ഷിത് അന്തരിച്ചു

Loading...

ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. കോണ്‍ഗ്രസിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അതേസമയം, കഴിഞ്ഞ ദിവസങ്ങള്‍ വരെ ദേശീയ രാഷ്ട്രീയത്തിലും ഡല്‍ഹി രാഷ്ട്രീയത്തിലും സജീവമായിരുന്നു ഷീലാ ദീക്ഷിത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഷീലാ ദീക്ഷിതിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

Loading...

1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. 5 മാസത്തോളം കേരളാ ഗവര്‍ണറും ആയിരുന്നു.