എം എ യൂസഫലിയുടെ മകള്‍ ഷഫീന ഇന്ത്യയിലും ശ്രീലങ്കയിലും ഹോട്ടല്‍ ശൃംഖലകള്‍ ആരംഭിക്കുന്നു.

ദുബായ്: ഗള്‍ഫ് ലോകത്തെ ഏറ്റവും കരുത്തനായ ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ എം എ യൂസഫലിയുടെ മകള്‍ ഷഫീന ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്നു. അബുദാബിയിലും ദുബായിലും എംകെ ഗ്രൂപ്പിന്റെ റെസ്‌റ്റോറന്റ് ശൃംഖലയ്ക്ക് നേതൃത്വം വഹിക്കുന്ന ഷഫീന ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്താനായി ഇന്ത്യയിലും ശ്രീലങ്കയിലുമായി ഹോട്ടല്‍ ശൃംഖലകള്‍ ആരംഭിക്കുന്നു.

അന്താരാഷ്ട്ര പ്രശസ്തമായ ഭക്ഷ്യവിഭവങ്ങളുടെ റെസ്‌റ്റോറന്റ് ശൃംഖലയാണ് ഷഫീന യൂസഫലി ഇന്ത്യയിലും ശ്രീലങ്കയിലുമായി ലക്ഷ്യമിടുന്നത്. ഷഫീനയുടെ നേതൃത്വത്തിലുള്ള ടേബിള്‍സ് ഫുഡ് കമ്പനി ഏതാണ്ട് 400 കോടിയോളം രൂപ ഇതിനായി മുടക്കും. ദുബായില്‍ ആരംഭിച്ച പെപ്പര്‍ മില്‍ എന്ന റസ്റ്റോറന്റ് ശൃംഖല അതീവ പ്രശസ്തമായിരുന്നു. പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാന്‍ രണ്ടു വര്‍ഷം മുന്‍പാണ് ദുബായില്‍ ‘പെപ്പര്‍മില്‍’ ആരംഭിച്ചത്. സ്വദേശികളുടേയും വിദേശികളുടേയും ഇഷ്ട ഭോജനശാലയായി ഈ റസ്റ്റോറന്റ് മാറിയിരുന്നു. ഇതിന്റെ ചുടവു പടിച്ചാണ് ഷെഫീനയുടെ നേതൃത്വത്തില്‍ അബുദാബിയിലും റസ്റ്റോറന്റുകള്‍ ആരംഭിച്ചത്. ഷഫീനയുടെ നേതൃത്വത്തില്‍ വിജയം നേടിയാ ശേഷമാണ് ‘ടേബിള്‍സ് ഫുഡ് കമ്പനി’ ഇന്ത്യയിലേക്കു് ശ്രീലങ്കയിലേക്കും കടന്നു വരുന്നത്. ‘ടേബിള്‍സ് ഫുഡ് കമ്പനിയുടെ ‘സിഇഒയാണ് ഷഫീന യൂസഫലി.

Loading...

shafeena

ഇന്ത്യയിലെ ആദ്യസംരംഭം എന്ന നിലയില്‍ ആഗസ്ത് 20ന് കൊച്ചി ലുലുമാളില്‍ തുറക്കും. ന്യൂഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളിലായിരിക്കും രണ്ടാം ഘട്ടത്തില്‍ ഇവ ആരംഭിക്കുന്നത്.
ലോകപ്രശസ്തമായ പല ഭക്ഷ്യ വിഭവങ്ങളും ദുബായില്‍ പരിചയപ്പെടുത്താന്‍ ടേബിള്‍സിന് സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഗലീറ്റോ ഗ്രില്‍ഡ് ചിക്കന്‍ യുഎഇയില്‍ അവതരിപ്പിച്ചത് ടേബിള്‍സാണ്. ഇങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷ്യ വിഭവങ്ങളുടെ കലവറ തന്നെ മലാളികള്‍ക്ക് പരിചയപ്പെടുത്താനാണ് ഷഫീന യൂസഫലിയുടെ തീരുമാനം. ബാപ്പയുയുടെ പാതയില്‍ വന്‍ ബിസിനസ് സ്വപ്നങ്ങളുമായാണ് ഷഫീന റസ്റ്റോറന്റ് ശൃംഖല ആരംഭിച്ചത്. 2010ല്‍ പ്രവര്‍ത്തനം തുടങ്ങിയ ടേബിള്‍സിനെ വിജയകരമായി മുന്നോട്ടു നയിക്കാന്‍ ഷഫീനയുടെ നേതൃത്വത്തിന് സാധിച്ചു.

peppermill-shefeena

രുചിവിപണിയിലെ കൂടുതല്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ടേബിള്‍സ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ആഗസ്തില്‍ തുടങ്ങുന്ന വിപണനം ഒക്ടോബറോടെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഗലീറ്റോ ഗ്രില്‍ഡ് ചിക്കന്‍ യു.എ.ഇ.യില്‍ അവതരിപ്പിച്ചത് ടേബിള്‍സാണ്. ഇന്ത്യയില്‍ ഗലീറ്റോവിന് പുറമേ, അമേരിക്കയില്‍ നിന്നുള്ള കോള്‍ഡ് സ്‌റ്റോണ്‍ ഐസ്‌ക്രീമും ടേബിള്‍സ് വിപണനം നടത്തും. ഇന്ത്യയില്‍ അഞ്ച് വര്‍ഷത്തിനകം ഗലീറ്റോയുടെ പത്ത് ശാഖകളാകും ടേബിള്‍സ് തുറക്കുക. ഗലീറ്റോ ഗ്രില്‍ഡ് ചിക്കന്റെ യു.എ.ഇ., ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലെ വിപണനാവകാശം കഴിഞ്ഞവര്‍ഷമാണ് ടേബിള്‍സ് നേടിയത്.

shafeena ali

ഇന്ത്യയില്‍ ബിസിനസ് രംഗത്ത് വിജയം കൊയ്ത വനിതാ വ്യവസായിയായി വളരുക എന്നത് ഷഫീന യൂസഫലിയുടെ ലക്ഷ്യം. ലണ്ടനില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് ഷഫീന ബാപ്പയ്‌ക്കൊപ്പം ബിസിനസ് രംഗത്തേക്ക് കടന്നത്. മകള്‍ സ്വന്തം നിലയില്‍ വിജയഗാഥ തീര്‍ക്കട്ടെ എന്നു കരുതിയാണ് ടേബിള്‍സിന് രൂപം നല്‍കിയതും. രുചികരമായ ഭക്ഷണം വിളമ്പുക എന്നതായിരുന്നു ഷഫീന തിരഞ്ഞെടുത്ത വഴിയും.