ദുബായ് ഭരണാധികാരിയുടെ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോള്‍ ലഭിച്ചില്ല ;ആരാധികയെ കാണാന്‍ നേരിട്ടെത്തി ഷെയ്ഖ്

ദുബായ്:ദുബായ് ഭരണാധികാരിയുടെ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോള്‍ ലഭിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ പെണ്‍കുട്ടിയെ നേരില്‍ കാണാനെത്തി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ഷെയ്ഖ് മുഹമ്മദിന്റെ ഫോണ്‍ കോള്‍ കിട്ടിയില്ലെന്ന് പറഞ്ഞ് കരയുന്ന പെണ്‍കുട്ടിയുടെ വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. ഷെയ്ഖ് മുഹമ്മദ് എന്നോട് സംസാരിച്ചില്ലെന്ന് പറഞ്ഞായിരുന്നു കുട്ടിയുടെ കരച്ചില്‍. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് ഷെയ്ഖ് മുഹമ്മദ് ഫോണിലൂടെ റെക്കോര്‍ഡ് ചെയ്ത ഓഡിയോ സന്ദേശം അയച്ചിരുന്നു.

പെണ്‍കുട്ടി കരയുന്ന വീഡിയോ ഒരു മണിക്കൂറിനുള്ളില്‍ ആറായിരം പേര്‍ ലൈക്ക് ചെയ്തിരുന്നു. സലാമ അല്‍ ഖഹ്തനി എന്ന പെണ്‍കുട്ടിയാണ് കരച്ചിലിലൂടെ ദുബായ് ഭരണാധികാരിയുടെ ഹൃദയം കവര്‍ന്നത്.

സലാമയെ കണ്ട ഷെയ്ഖ് അവള്‍ക്കൊപ്പമിരുന്ന് ഹൃദ്യമായി സംസാരിച്ചു. 1917 എന്ന നമ്പറില്‍ നിന്നുമാണ് യുഎഇ നിവാസികള്‍ക്ക് ഷെയ്ഖ് മുഹമ്മദിന്റെ സന്ദേശം ലഭിച്ചത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് എല്ലാവര്‍ക്കും സന്ദേശം ലഭിച്ചത്.

Top