ഷെറിനെ കൊലപാതകം: മദർ തെരേസയുടെ പേരിൽ വിദേശത്തേക്ക് കുട്ടികളേ വിറ്റഴിച്ചു,പാവങ്ങളുടെ അമ്മയേ പോലും വെറുതേ വിട്ടില്ല

പട്‌ന:വിശുദ്ധയായ ആദരിക്കുന്ന ലോകം വാഴ്ത്തുന്ന മദർ തെരേസയുടെ സ്ഥാപനം കുട്ടികളേ വിദേശത്തേക്ക് കടത്തി. അനാഥ കുട്ടികളേ നിയമ വിരുദ്ധമായി വിറ്റഴിക്കൽ നടത്തി എന്ന കുറ്റം ആരോപിച്ച് സ്ഥാപനം പോലീസ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇതേ സ്ഥാപനമാണ്‌ കൊലചെയ്യപ്പെട്ട ഷെറിനേയും അമേരിക്കയിലേക്ക് മലയാളി ദമ്പതിമാർക്ക് നല്കിയത് അമേരിക്കയിൽ 3വയസുകാരിയായ അനാഥകുട്ടി ഷെറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ അന്വേഷിക്കുന്നു. ഷെറിനേ ബീഹാറിലേ നാളന്ദയിലെ മദർ തെരേസ അനാഥ് സേവ ആശ്രമത്തിൽനിന്നു രണ്ടുവർഷം മുൻപാണ് എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്.ആ സമയത്ത് കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയും അസുഖങ്ങൾ ഒന്നും ഇല്ലാത്തതുമായിരുന്നു.

മാത്യു സീന ദമ്പതിമാർ ഷെറിനേ പട്നയിലേ മദർ തെരേസ അനാഥ് സേവിൽ നിന്നും ഏറ്റെടുത്തപ്പോൾ

Loading...

മാത്രമല്ല നടപടി ക്രമങ്ങൾ പാലിക്കാതെയാണ്‌ കുഞ്ഞിനേ അമേരിക്കയിലേക്ക് കൊടുത്തത് എന്നും പോലീസ് വ്യക്തമാക്കി.പോലീസിന്റെ അനുമതി വേണം ദത്തെടുക്കുന്നതിന്‌. എന്നാൽ ഈ ദത്തെടുക്കൽ പൊലീസിന്റെ അറിവോടെയല്ലെന്നു നാളന്ദ ജില്ലാ പൊലീസ് സൂപ്രണ്ട് സുധീർ കുമാർ പോരിഖ പറഞ്ഞു. കുട്ടിയെ ദത്തുനൽകിയ നാളന്ദയിലെ സ്‌ഥാപനം ഒന്നരമാസം മുൻപു പൂട്ടിച്ചതായും ജില്ലാ മജിസ്‌ട്രേട്ട് വ്യക്‌തമാക്കി.

മദർ തെരേസ അനാഥ് സേവ ആശ്രമത്തിൽനിന്നു ഇത്തരത്തിൽ നിരവധി കുട്ടികളേ വിദേശത്തേക്ക് കടത്തിയതായി പരാതി ഉണ്ടായിരുന്നു. വൻ തുക പ്രതിഫലത്തിൽ കുട്ടികളേ വിറ്റഴിക്കുന്നതായും പരാതികൾ ഉയർന്നു. വളർത്താൻ നിവർത്തിയില്ലാതെ കുഞ്ഞുങ്ങളേ കേദ്രത്തിൽ ഏല്പ്പിച്ച് പോകുന്നവരും നിരവധിയായിരുന്നു. അവിഹിത ബന്ധത്തിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ, അമ്മയും, പിതാവും മരണപ്പെടുന്ന കുട്ടികൾ എല്ലാം ഇവിടെ ഉണ്ടായിരുന്നു. എന്നാൽ എല്ലാ കുട്ടികളേയും ഈ കേന്ദ്രം ഇത്തരത്തിൽ മറിച്ചു വില്പന നറ്റത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.നാളന്ദ ജില്ലാ മജിസ്‌ട്രേട്ട് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.