സൈന്യത്തിന്റെ നെഞ്ചിലേക്ക് കേരളാ പോലീസിന്റെ വെടിയുണ്ടകൾ എത്തുമോ

അതിർത്തി കാക്കുന്ന സൈന്യത്തിന്റെ നെഞ്ചിൽ കേരളാ പോലീസിന്റെ വെടിയുണ്ടകൾ പതിയരുത്. രാജ്യ സുരക്ഷക്ക് അപകടകരമായ വിധം കേരളാ പോലീസിന്റെ അത്യാധുനിക തോക്കുകളും 12000ത്തോളം വെടിയുണ്ടകളും കാണാതെ പോയത് ഇപ്പോൾ ദേശീയ തലത്തിനും വൻ ചർച്ച ആകുന്നു. രാജ്യസുരക്ഷ വച്ച് തമാശ കളിക്കരുത്. നാളെ അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്റെയും ക്രമസമാധാനം കാക്കുന്ന പൊലീസുകാരന്റേയും നെഞ്ചിൽ തുളച്ചുകയറുന്നതു കേരളാ പോലീസിന്റെ വെടിയുണ്ടകളാകരുത്. ഉണ്ടയില്ലാതെ തിരിച്ച് വെടിവയ്ക്കാൻ കേരള പോലീസ് ഇരട്ടച്ചങ്കനല്ലല്ലോ, പിണറായിയേയും പോലീസ് മേധാവിയേയും തേച്ച് ഒട്ടിക്കുന്ന വിമർശനം നടത്തിയിരിക്കുന്നത് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ ആണ്‌.തോക്കും പോയി ഉണ്ടയും വിഴുങ്ങിയ പോലീസിനോടും, കേരള സർക്കാരിനോടും അഞ്ച് ചോദ്യങ്ങളാണ്‌ ഷിബു ബേബി ജോൺ ഉന്നയിക്കുന്നത്. ഈ 5 ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം തന്നാൽ പിണറായിക്ക് ഒരു പവൻ കുതിര പവൻ കൊടുക്കും എന്ന് സോഷ്യൽ മീഡിയയിലും പ്രതികരണം കത്തുന്നു. ഇതാണ്‌ ആ 5 ചോദ്യങ്ങൾ. ചോദ്യം നമ്പർ 1, കാണാതായ തോക്കും, 12000 ഉണ്ടകളും എവിടെ പോയി എന്ന് പറഞ്ഞേ തീരൂ, മാവോയിസ്റ്റുകളും മതതീവ്രവാദികളും അടക്കമുള്ള ദേശവിരുദ്ധരുടെ കൈകളിലേക്കാണോ ഇവ പോയതെന്ന് അറിയേണ്ടതല്ലേ. ? ചോദ്യം 2–കള്ളൻ കപ്പലിൽ…2. മോഷണം പോയതാണോ കപ്പലിൽ തന്നെയുള്ള കള്ളന്മാർ കടത്തിയതാണോ എന്ന് അന്വേഷിക്കേണ്ടതല്ലേ ?ചോദ്യം മൂന്ന്— ആരാണാ കള്ളന്മാർ…ഏതൊക്കെ ഉന്നതന്മാരാണ് ഇതിന് പിന്നിലെന്നു പരിശോധിക്കേണ്ടതല്ലേ ? ചോദ്യം 4—ഒറിജിനൽ വെടിയുണ്ട മാറ്റി പകരം ഡമ്മി വെടിയുണ്ടകൾ വയ്ച്ചത് ആരാണ്‌. ഡമ്മി വെടിയുണ്ടകൾ ഉണ്ടാക്കിയത് ആരാണ്‌. ചോദ്യം 5—ആഭ്യന്തരമന്ത്രിയും ഡിജിപിയും ഇക്കാര്യം നേരത്തെ അറിഞ്ഞില്ലേ

എന്തായാലും ഇപ്പോൾ ഉണ്ട വിഴുങ്ങിയ സർക്കാർ എന്ന പേർ കൂടി കേരള സർക്കാരിനു വന്നിരിക്കുന്നു. വിഷയം നിസാരമല്ല, തോക്കും വെടിയുണ്ടകളും ഭീകരർക്കും, മാവോയിസ്റ്റുകൾക്കും എടുത്ത് വിറ്റത് ആകാനും വലിയ സാധ്യതയുണ്ട് എന്നും പറയപ്പെടുന്നു. അങ്ങിനെ എങ്കിൽ കോടികളുടെ ആയുഘ ഇടപാട് തന്നെ കേരളാ പോലീസിൽ നടന്നതായും വിമർശനം ഉയരുന്നു.പോലീസ് സേനയിലെ തോക്കുകൾ കാണാതായത് ഇന്ത്യയുടെ സുരക്ഷയേ തന്നെ ബാധിക്കും. രാജ്യ വിരുദ്ധ ശക്തികൾ കേരളത്തിൽ വളരുന്നതും അത് ഇപ്പോൾ കരുത്താർജിക്കുന്നതും എല്ലാവർക്കും അറിവുള്ളതാണ്‌. മുമ്പ് ഒരിക്കലും ഇല്ലാത്ത വിധം രാജ്യ വിരുദ്ധ ശക്തികളും ഭീകര ബന്ധം ഉള്ളവരും കേരലത്തിൽ വളർന്നിരിക്കുന്നു. അതിനെല്ലാം ഇടയിലാണ്‌ അത്യാധുനികമായ 25 തോക്കുകൾ പോലീസിന്റെ കാണാതായത്. പതിനായിരക്കണക്കിനു വെടിയുണ്ടകളും ആർക്ക് കൊടുത്തു എന്നും ആരു കൊടുത്തു എന്നും ഉത്തരം പറഞ്ഞേ മതിയാകൂ. രാജ്യ സുരക്ഷയെ പ്രതി എങ്കിലും സർക്കാരും, പോലീസ് ഉന്നതരും മറുപടി പറയണം

Loading...