അതിനില്ല.. പത്ത് കോടി നിരസിച്ച് ശില്പ ഷെട്ടി

ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ അല്‍പ്പം പോലും വിട്ടുവീ‍ഴ്ച ചെയ്യാത്ത ബോളിവുഡ് നടിയാണ് ശില്‍പ്പ ഷെട്ടി. ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും കുറുക്കുവ‍ഴികളില്ലെന്നാണ് ശില്‍പ്പയുടെ സിദ്ധാന്തം. താരംയോഗയുടെയും ആരാധികയാണ്.

10 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത ഒരു പരസ്യം ശില്‍പ്പഷെട്ടി നിരസിച്ചതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ശരീരം മെലിയുന്നതിനുളള ആയുര്‍വ്വേദ മരുന്നിന്‍റെ പരസ്യമോഡലാകാനുളള വമ്പര്‍ ഓഫറാണ് ശില്‍പ്പ ഷെട്ടി തളളിക്കളഞ്ഞത്. ഈ ഓഫര്‍ തളളിക്കളയുന്നതിനുളള കാരണവും ശില്‍പ്പ വിവരിക്കുന്നുണ്ട്.

Loading...

ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ പ്രേരിപ്പിക്കാന്‍ എനിക്കാവില്ല. മെലിയാനുളള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ചിട്ടയായ വ്യായാമത്തിലൂടെയും ശരിയായ ഭക്ഷണക്രമങ്ങളിലൂടെയും മാത്രമേ ആരോഗ്യം സംരക്ഷിക്കാനാകൂ. ജീവിതചര്യ ശരിയായ രീതിയില്‍ പരീഷ്ക്കരിച്ചാല്‍ ദീര്‍ഘനാളത്തേക്കുളള ഫലമുണ്ടാകുമെന്നും ശില്‍പ ഷെട്ടി ചൂണ്ടിക്കാട്ടുന്നു.