ഓരോ ബുധനാഴ്ചയും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചു ഡാഡി വരുന്നതും കാത്തിരിക്കും, മമ്മി രണ്ടാഴ്ചയോളം ആഹാരമൊന്നും കഴിച്ചില്ല; ജയിലെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

മലയാള സിനിമയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. അടുത്തിടെ പുറത്തിറങ്ങിയ ഇഷ്‌ക്, ഉണ്ട എന്നീ ചിത്രങ്ങളില്‍ വരെയും പ്രേക്ഷകനെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഷൈന്‍ കാഴ്ചവെച്ചത്.എന്നാല്‍ ഇതിനിടയില്‍ ദൗര്‍ഭാഗ്യവും ഷൈന്‍ ടോം ചാക്കോയുടെ ജീവിതത്തെ കടന്നുപോയി. വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുമ്‌ബോളാണ് താരത്തിന് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നത്.

തന്നെ കുടുക്കാനായി തെളിവുകളെല്ലാം കെട്ടിച്ചമച്ചതായിരുന്നുവെന്ന് ഷൈന്‍ വെളിപ്പെടുത്തി. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ്തുറന്നത്. ഇതിഹാസ എന്ന ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം എല്ലാവരെയും അത്ഭുതപ്പെടുത്തി. ആ സമയത്താണ് ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങളുണ്ടായത്. അറുപത് ദിവസത്തോളം ജയിലില്‍ കഴിഞ്ഞു. എന്നാല്‍ നമ്മളെ നിരാശപ്പെടുത്തുന്ന കാര്യങ്ങള്‍ പറയുന്ന തടവുകാരും ഉണ്ടായിരുന്നു. ഇങ്ങനെയൊരു കേസില്‍ പെട്ടുപോയാല്‍ ഇനി ഒരിക്കലും തിരിച്ച് വരാന്‍ കഴിയില്ലെന്ന് ചിലര്‍ പറയുമായിരുന്നു.

വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്കാണ് ഇതെല്ലാം സംഭവിക്കുന്നത്. അപ്പോള്‍ കഥാപാത്രത്തിന്റെ പ്രത്യേക ലുക്കിന് വേണ്ടി ഞാന്‍ മുടി നീട്ടി വളര്‍ത്തിയിരുന്നു. മുടി വെട്ടല്ലേയെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ജയില്‍ സുപ്രണ്ട് നിര്‍ബന്ധിച്ച് മുടി വെട്ടിപ്പിച്ചു. കുടുംബാംഗങ്ങള്‍ എല്ലാവരും ഇതറിഞ്ഞ് തളര്‍ന്നുപോയി.

എന്റെ മമ്മി രണ്ടാഴചയോളം അഹാരമൊന്നും കഴിച്ചില്ല. എന്നാല്‍ ജാമ്യം കിട്ടിയത് അറുപത് ദിവസം കഴിഞ്ഞാണ്. ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകം വായിക്കുന്നത് ജയിലില്‍ വെച്ചാണ്. പൗലോ കൊയ്ലോയുടെ ദ ഫ്ളിപ്ത് മൗണ്ടന്‍, പുസ്തകങ്ങള്‍ എത്രത്തോളം ഒരു മനുഷ്യനെ സ്വാധീനിക്കുമെന്നറിഞ്ഞത് ആ ദിവസങ്ങളിലാണ്.

മാധ്യമങ്ങളില്‍ എന്റെ പേരില്‍ വന്ന കഥകളെല്ലാം അറിയുന്നത് പുറത്ത് വന്നതിന് ശേഷമാണ്. എന്നെ കുടുക്കാന്‍ ഉപയോഗിച്ച് തെളിവുകളെല്ലാം തന്നെ കെട്ടിച്ചമച്ചതായിരുന്നു. മറ്റാരെയോ കുടുക്കാന്‍ എറിഞ്ഞ വലയില്‍ ഞാന്‍ അകപ്പെട്ടാതാകാനും സാധ്യതയുണ്ട്. എല്ലാം കോടതിയില്‍ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നവെന്നും ഷൈന്‍ പറയുന്നു.