ഡോക്ടറും നര്‍ത്തകിയുമായ ഷിനു ശ്യാമളന്‍ സിനിമയിലേക്ക്, സ്വപ്‌ന സുന്ദരിയില്‍ നായികാ വേഷം

സമൂഹമാധ്യമങ്ങളില്‍ ഏവര്‍ക്കും സുപചിരിതയായിട്ടുള്ള ഡോ.ഷിനു ശ്യാമളന്‍ സിനിമയിലേക്ക്. സ്വപ്‌ന സുന്ദരി എന്ന സിനിമയിലൂടെ നായികയായാണ് അരങ്ങേറ്റം കുറിക്കുന്നത്. മോഡലായും നര്‍ത്തകിയായും ടിക്ടോക് വീഡിയോകള്‍ ചെയ്തും ഡോക്ടര്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്.

പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സിനിമയാണ് കെ.ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്നത്. നായികമാരില്‍ ഒരാളായ ജമന്തിയുടെ വേഷമാണ് ഷിനു ചെയ്യുന്നത്.അൽഫോൻസാ വിഷ്വൽ മീഡിയയുടെ ബാനറിൽ സാജു സി. ജോർജ് ആണ് സിനിമയുടെ നിർമ്മാണം. കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലിയും പ്രൊഡക്‌ഷൻ കൺട്രോളർ ഷാൻസി സലാമുമാണ്.

Loading...