National Top Stories

ഭരണം കുട്ടിക്കളിയല്ല; കശ്മീരിലെ അത്യാര്‍ത്തിക്ക് ചരിത്രം ബിജെപിയോട് പൊറുക്കില്ല: ശിവസേന

മുംബൈ: ജമ്മു കശ്മീരിൽ പിഡിപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന. കശ്മീരിലെ അത്യാഗ്രഹത്തിന് ബിജെപിക്കു ചരിത്രം മാപ്പുനൽകില്ലെന്നു പാർട്ടി മുഖപത്രമായ സാമ്ന മുഖപ്രസംഗത്തിൽ പറയുന്നു. കശ്മീരിലെ തീവ്രവാദവും സംഘര്‍ഷവും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ബിജെപി സര്‍ക്കാര്‍ പിഡിപിയെ പഴിചാരി പിന്‍വലിഞ്ഞത് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ പാളയത്തില്‍ നിന്നും ഓടിയൊളിച്ചതിനു തുല്യമാണെന്നും ശിവസേന വിമര്‍ശിച്ചു.

മുൻപൊരിക്കലും കശ്മീരിലെ സാഹചര്യം ഇത്ര മോശമായിട്ടില്ല, ഇതുപോലെ ചോരപ്പുഴയൊഴുകിയ അവസരം മുൻപുണ്ടായിട്ടില്ല, ഇത്രയധികം സൈനികർക്കു ജീവൻ നഷ്ടപ്പെട്ടിട്ടില്ല. ഇതെല്ലാം സംഭവിച്ചത് ബിജെപി ഭരണത്തിൽ സഹകരിച്ചുതുടങ്ങിയ ശേഷമാണ്. എന്നിട്ടു മെഹബൂബ മുഫ്തിയുെട ചുമലിൽ എല്ലാ ഉത്തരവാദിത്തവും വച്ചുകൊടുത്ത് ഒന്നുമറിയാത്തതുപോലെ അവർ കയ്യൊഴി‍ഞ്ഞു.

മോദിയുടെ വിദേശ യാത്രകളെക്കുറിച്ചും മുഖപ്രസംഗത്തില്‍ വിമര്‍ശമുണ്ട്. മോദി ലോകം ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍, കശ്മീരിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ജനങ്ങളുടെ മനുഷ്യാവകാശം ലംഘിക്കുന്നതിന്റെ പേരില്‍ ഐക്യരാഷ്ട്രസഭ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. നോട്ടുനിരോധനത്തിനു ശേഷം തീവ്രവാദവും പാകിസ്ഥാന്റെ അതിക്രമിച്ചു കയറലും വര്‍ധിച്ചിരിക്കുകയാണെന്നും ശിവസേന ആരോപിക്കുന്നു.

മുൻപുണ്ടായിരുന്ന കോണ്‍ഗ്രസ്-നാഷനൽ കോൺഫറൻസ് സർക്കാരായിരുന്നു ഭേദമെന്നു കശ്മീർ ജനത ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇന്ന്, സൈനിക പോസ്റ്റുകൾ ഭീകരർ ആക്രമിക്കുമ്പോൾ സൈനികർ നാട്ടുകാരെ ആക്രമിക്കുകയാണ്. നിരപരാധികളായ സാധാരണക്കാർക്കു ജീവൻ നഷ്ടപ്പെടുന്നു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ തമാശയിൽ പൊതിഞ്ഞ വാക്കുകൾ കൊണ്ടാണു പ്രതിരോധമന്ത്രി ട്വിറ്ററിലൂടെ അനുശോചനമറിയിക്കുന്നത്.

നോട്ട് നിരോധനത്തിനു ശേഷം അതിർത്തിയിലെ ഭീകരവാദം ആയിരമിരട്ടി വർധിച്ചു. പാക്കിസ്ഥാന്റെ ഇടപെടൽ പഴയതിലുമേറെയായി. യുദ്ധമില്ലാതെതന്നെ ഒട്ടേറെ സൈനികർ കൊല്ലപ്പെട്ടു. ഇതൊന്നും നിയന്ത്രിക്കാൻ കഴിയില്ലെന്നായപ്പോൾ എല്ലാം പിഡിപിയുടെ ചുമലിൽ വച്ചുകൊടുത്തു. ബ്രിട്ടിഷുകാരും ഇതുതന്നെയല്ലേ ചെയ്തത്?, മുഖപ്രസംഗം പറയുന്നു.

ചൊവ്വാഴ്ച്ചയാണ് പിഡിപിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതായി ബിജെപി പ്രഖ്യാപിച്ചത്. കഠുവ സംഭവത്തിനു ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് വഴിവച്ചത്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി-പിഡിപി സഖ്യം രൂപവത്കരിച്ചത്. പി.ഡി.പി.യുമായി കൈകോര്‍ക്കില്ലെന്നു കോണ്‍ഗ്രസും, സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സും വ്യക്തമാക്കിയിരുന്നു.

Related posts

കണ്ണൂരില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് കൊടിയ ക്രൂരത, വിവസ്ത്രയാക്കി കട്ടിലില്‍ കെട്ടിയിട്ട് നാലുപേര്‍ മാറി മാറി പീഡിപ്പിച്ചു

subeditor10

15 വര്‍ഷം ഓടിയ ബസുകള്‍ക്ക് അഞ്ചു വര്‍ഷം കൂടി സര്‍വീസ് നടത്താന്‍ അനുമതി

അരും കൊലയുടെ വിധി ഇന്നു പ്രസ്താവിക്കും, അമിറുള്‍ എങ്ങോട്ട് ഇന്നറിയാം

മലയാളി ജവാൻ ആത്മഹ്യത ചെയ്ത സംഭവത്തിൽ പത്രപ്രവർത്തകക്കെതിരെ കേസ്

മകളെ സ്വന്തം കാമുകന് കാഴ്ചവച്ച് അമ്മ; രക്ഷകനായെത്തി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് പെണ്‍കുട്ടിയുടെ കാമുകന്‍, ഇരുവരും അറസ്റ്റില്‍

subeditor5

കശ്മീരിലെ രണ്ടു സ്കൂളകൾ ഇന്ത്യവിരുദ്ധ പ്രക്ഷോഭകർ തീവെച്ചു

അതിര്‍ത്തി പ്രശ്‌നങ്ങള്‍ വൈകാരികമാകുന്നു; ചൈന ഇന്ത്യക്കുനേരെ യുദ്ധത്തിനൊരുങ്ങുന്നു; ഇന്ത്യയിലേയ്ക്ക് കടക്കരുതെന്ന് ചൈനീസ് പൗരന്‍മാര്‍ക്ക് താക്കീതുമായി ചൈന

മരണത്തിലേക്ക് കാര്‍ ഓടിച്ച് കയറ്റിയത് ബാലഭാസ്‌കര്‍ തന്നെയോ? ആ സമയം ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ഡ്രൈവര്‍

subeditor10

കള്ള് ഷാപ്പു തൊഴിലാളികള്‍ ഇന്ന് പണിമുടക്കും

subeditor

മതവിദ്വേഷ പ്രസംഗം; വെളളാപ്പളളി മുന്‍കൂര്‍ ജാമ്യം തേടി

subeditor

നിശ്ചയിച്ചുറപ്പിച്ച വധുവിന് ആയുസ് അധികമില്ലെന്ന് അറിഞ്ഞിട്ടും യുവാവ് താലിചാര്‍ത്തി; മണവാട്ടിയായിത്തന്നെ മരിക്കണം; ആഗ്രഹം സഫലീകരിച്ച റിന്‍സി മരണത്തിന് കീഴടങ്ങി

കര്‍ണാടകയില്‍ ബസിന് തീപിടിച്ച് മൂന്നു പേര്‍ വെന്തുമരിച്ചു

subeditor

ഇനി 21ദിവസം, അതിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ് കുരുക്ക് മുറുക്കുന്നു

subeditor

ഷുക്കൂർ വധം: പി.ജയരാജന്‍റെയും ടി.വി രാജേഷിന്‍റെയും ഹരജി തള്ളി

മകള്‍ കിണറ്റില്‍ ചാടിയത് അച്ഛന്റെ പീഡനം സഹിക്കവയ്യാതെ, മാനഹാനിഭയന്ന് ഒന്നും അമ്മ പുറത്ത് പറഞ്ഞില്ല; 14 വര്‍ഷം മുന്‍പ് നടന്ന സംഭവം പുറംലോകം അറിഞ്ഞത് ഇപ്പോള്‍, മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് വൈറലാകുന്നു

subeditor

കറുകപ്പിള്ളി സിദ്ധിഖിനെ പൂട്ടിയ യുവ സംരംഭകയുടെ ഒരു വർഷത്തെ വരുമാനം 58 ലക്ഷം, സാന്ദ്രാ തോമസിനെതിരെ കേന്ദ്ര ഇന്‍റലിജൻസ് അന്വേഷണം തുടങ്ങി

subeditor

ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ പേര്‍ വളര്‍ത്തി; ജാമ്യം ലഭിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും

subeditor

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ പ്രണയത്തെ ചൊല്ലി അടിപിടി, പക, കൊലപാതകം; വിദ്യാര്‍ത്ഥികള്‍ അടക്കം അഞ്ച് പേര്‍ പിടിയില്‍

subeditor10