സ്വപ്നയുമായുള്ള അടുപ്പം ശിവശങ്കറിന്റെ കുടുംബജീവിതത്തെ താളംതെറ്റിച്ചു: കുടുംബവീട്ടിൽ നിന്നു മാറി ഫ്ലാറ്റിൽ താമസം തുടങ്ങി: സ്വർണക്കടത്തു സംഘം ഒരുക്കിയ പാർട്ടിക്കിടയിൽ ശിവശങ്കറിനു മദ്യത്തിൽ ലഹരി കലർത്തി നൽകി: മദ്യലഹരിയിൽ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു ഓർമ്മയില്ല

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്വർണക്കടത്തു സംഘം കുടുക്കിയത് അതിവിദ​ഗ്ദമായാണ്. ഒരു പക്ഷേ സംഘം ശിവശങ്കറിനെ ചതിയിൽ പ്പെടുത്തിയതാണെന്ന് അന്വേഷണസംഘം ഇപ്പോൾ സംശയിക്കുന്നത്. ശിവശങ്കറിനു പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് ഇത്തരമൊരു തുറന്നു പറച്ചിൽ അന്വേഷണ സംഘം പ്രതീക്ഷിച്ചിരുന്നില്ല. ആ തരത്തിലാണ് ശിവശങ്കർ മൊഴി നൽകിയതെന്നാണ് സൂചന.

സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം നേരത്തെ തന്നെ പുറത്തുവന്നിരുന്നതാണ്. ഈ ബന്ധം മുതലെടുക്കാൻ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവർ തന്ത്രം മെനഞ്ഞുവെന്നാണ് അന്വേഷണ സംഘം മനസ്സിലാക്കുന്നത്. സ്വപ്നയുടെ വീട്ടിൽ സ്വർണ്ണക്കടത്തത് സംഘം ഒരുക്കിയ പാർട്ടിക്കിടയിൽ ശിവശങ്കറിനു മദ്യത്തിൽ ലഹരി കലർത്തി നൽകിയതായാണ് സൂചന. കൂടാതെ തന്നെ മദ്യമൊഴുക്കിയ വിരുന്ന് സത്ക്കാരത്തിൽ ശിവശങ്കറുമായി അടുക്കാൻ സരിത്തും സന്ദീപും കിണഞ്ഞു പരിശ്രമം നടത്തി. പാർട്ടികൾക്കിടയിൽ ശിവശങ്കറിനെ പുകഴ്ത്തിപ്പറഞ്ഞു വശത്താക്കുകയായിരുന്നു ഇവരുടെ സ്ഥിരം രീതി. എന്നാൽ ഇത്തരം പാർട്ടികൾക്കിടയിൽ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു കൃത്യമായി ഓർമിക്കാൻ കഴിയുന്നില്ല. അമിത അളവിലുള്ള മദ്യവും മറ്റു ലഹരിയും ശിവശങ്കറിന് നൽകിയതുമൂലമാണ് നടന്ന സംഭവങ്ങൾ ഓർത്തെടുക്കാൻ കഴിയാതെ പോയത്. കൂടാതെ തന്നെ അന്വേഷണ സംഘത്തിന്റെ പല സംശയങ്ങളെയും സാധൂകരിക്കുന്ന മൊഴികൾ സ്വപ്നയുടെ അയൽവാസികളും അന്വേഷണ സംഘത്തിനു നൽകിയിട്ടുണ്ട്.

Loading...

കുടുംബവീട്ടിൽ നിന്നു മാറി ഫ്ലാറ്റിൽ താമസിക്കാൻ ഇടയായ സാഹചര്യം വിശ്വസനീയമായ രീതിയിൽ അന്വേഷണ സംഘത്തോടു വിവരിക്കാൻ ശിവശങ്കറിനു കഴിഞ്ഞിട്ടുണ്ട്. ശിവശങ്കറിന്റെ ജീവിത സാഹചര്യങ്ങളും താൽപര്യങ്ങളും പ്രതികൾ മുതലെടുത്തതായി ചില സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളും എൻഐഎയ്ക്ക് മൊഴി നൽകി. സ്വപ്നയ്ക്കും ഭർത്താവിനുമൊപ്പം നഗരത്തിലെ റെസ്റ്റോറന്റുകളിൽ പോയിട്ടുണ്ടെന്നും ശിവശങ്കർ മൊഴി നൽകി. മാധ്യമങ്ങളിൽ തന്റേതായിവരുന്ന ചിത്രങ്ങൾ സ്വപ്നയുടെ കുടുംബത്തിൽ നടന്ന വിവാഹച്ചടങ്ങിന്റേതാണ്. സ്വപ്നയ്ക്കു ജോലി നൽകാൻ ഇടപെട്ടിട്ടില്ലെന്നും ശിവശങ്കർ വ്യക്തമാക്കിയെന്നാണ് വിവരം.