മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കൊവിഡ് മുക്തനായി

ഭോപ്പാല്‍: കൊവിഡ് മുക്തനായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആശുപത്രി വിട്ടു. ഇനി ഏഴ് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഏഴ് ദിവസം ശിവരാജ് സിംഗ് ചൗഹാന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുക. ജൂലൈ മാസം 25 നായിരുന്നു ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ അഭാവത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഏല്‍പ്പിച്ചിരുന്നത് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയെ ആയിരുന്നു. അതേസമയം തന്നെ രണ്ട് കേന്ദ്രമന്ത്രിമാര്‍ കൂടി കൊവിഡ് സ്ഥിരീകരിച്ച് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കൊവിഡ് മുക്തനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ആണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ കേന്ദ്ര പെട്രോളിയം, സ്റ്റീല്‍ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ധര്‍മേന്ദ്ര പ്രധാന്റെ ജീവനക്കാരിലൊരാള്‍ക്ക് നേരത്തേ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ കൊവിഡ് ബാധിച്ച രണ്ടാമത്തെ മന്ത്രിയാണ് ധര്‍മേന്ദ്ര പ്രധാന്‍. നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതോടെയാണ് അമിത് ഷായെയും പരിശോധന വിധേയനാക്കിയത്. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Loading...