ശോഭനയുടെ മകള്‍ അനന്തനാരായണി വളര്‍ന്നു

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശോഭന. അഭിനേത്രി മാത്രമല്ല മികച്ച നര്‍ത്തകി കൂടെയാണ് ശോഭന. നൃത്തത്തില്‍ അഗാധ പാണ്ഡിത്യമുള്ള താരം ഇപ്പോള്‍ നൃത്തപരിപാടികളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഒന്നിനൊന്ന് മികച്ച വേഷവുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും താരം വിവാഹം കഴിക്കാത്തതെന്താണെന്നുള്ള തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

അടുത്ത ബന്ധുവിനെ വിവാഹം കഴിക്കാന്‍ ശോഭന ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ ഇടയ്ക്ക് പുറത്തുവന്നിരുന്നു. പാപ്പരാസികളായിരുന്നു ഇതിന് പിന്നില്‍. താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ആകാംക്ഷയാണ്. ശോഭനയുടെ കാര്യവും മറിച്ചല്ല.

Loading...

ഇക്കാര്യം വ്യക്തമായ അറിയാവുന്നതുകൊണ്ട് തന്നെ താരം മാധ്യമങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ശോഭന മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മകളെയും എടുത്ത് നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

2010 ലാണ് ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. ഇത് വലിയ വാര്‍ത്തയായിരുന്നു. അനന്തനാരായണി എന്നാണ് മകള്‍ക്ക് താരം പേര് നല്‍കിയത്. ഗുരുവായൂരില്‍ വെച്ചാണ് ചോറൂണ് നടത്തിയത്.

പാപ്പരാസികളുടെ കണ്‍വെട്ടത്ത് നിന്നും പരമാവധി അകലം പാലിച്ചാണ് ശോഭന മകളെ വളര്‍ത്തുന്നത്. താരങ്ങളെപ്പോലെ തന്നെ മക്കളും പ്രശസ്തരാവാറുണ്ട്. താരങ്ങളുടെ കുടുംബകാര്യങ്ങളെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്.

ശോഭനയോടൊപ്പം നില്‍ക്കുന്ന ഏഴുവയസ്സുകാരിയായ അനന്തനാരായണിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടയ്ക്ക് ശോഭന കേരളത്തില്‍ എത്താറുണ്ട്. പ്രിയപ്പെട്ട അഭിനേത്രിയുടെ ലേറ്റസ്റ്റ് ചിത്രം കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.