രാജീവ് ഗാന്ധി എന്ത് കബഡി കളിച്ചിട്ടാണ് ഖേല്‍ രത്‌നയ്ക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന എന്ന് വിളിക്കുന്നത്; ശോഭാ സുരേന്ദ്രന്‍

രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ പുതിയ ക്യാമ്പസിന്റെ പേര് മാറ്റി ഗോള്‍വാള്‍ക്കര്‍ എന്നാക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാനത്തെ ഭരണപ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ ഒറ്റക്കെട്ടായി രംഗത്ത് എത്തിയിരിക്കുകയാണ്. ശശി തരൂര്‍ എം.പി അടക്കമുള്ളവര്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടയിലാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഗുരുജി ഗോൾവാൾക്കർ ശാസ്ത്ര ശാഖയ്ക്ക് ചെയ്ത സംഭാവന എന്താണ് എന്നതാണ് ചോദ്യമെങ്കിൽ, രാജീവ് ഗാന്ധി എന്ത് കബഡി കളിച്ചിട്ടാണ് ഖേൽ രത്‌നയ്ക്ക് രാജീവ് ഗാന്ധി ഖേൽ രത്‌ന എന്ന് വിളിക്കുന്നത് എന്ന് തിരിച്ച് ചോദിക്കേണ്ടി വരും?
നിങ്ങൾ നിരോധിച്ച് ഇല്ലാതാക്കാൻ ശ്രമിച്ച ഒരു സന്നദ്ധ സംഘടനയെ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മാതൃസംഘടന എന്ന നിലയിലേക്ക് വളർത്തിയ ഒരു മനുഷ്യൻ ആദരിക്കപ്പെടുന്നതിൽ നിങ്ങൾക്ക് പൊള്ളും. ആ പൊള്ളലിന്റെ നിലവിളിക്കപ്പുറം ഇതൊക്കെ ആര് കാര്യമാക്കുന്നു?

Loading...