ചിത്രീകരണത്തിനിടയിലെ നടി ശോഭനയ്ക്ക് ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ് അനൂപ് സത്യന്‍

ആറു വര്‍ഷം നീണ്ട ഇടവേളയ്ക്കുശേഷമാണ് ശോഭന വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന സിനിമയിലൂടെയാണ് ശോഭന തിരിച്ചെത്തുന്നത്. സെറ്റിലേക്ക് എത്തിയ ശോഭനയെ ഊഷ്മളമായ വരവേല്‍പ്പോടെയാ യിരുന്നു ഏവരും സ്വീകരിച്ചത്. ചിത്രീകരണത്തിനിടയിലെ നടന്ന മറ്റൊരു അനുഭവത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചില്ലെങ്കിലും പുറത്ത് വരുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്.

നേരത്തെ പ്ലാന്‍ ചെയ്തത് പോലെ തന്നെ എല്ലാ കാര്യങ്ങലും ചെയ്ത തീര്‍ക്കുകയായിരുന്നു. എന്നാല്‍ അപ്പോഴാണ് തിരക്കഥയില്‍ ഇല്ലാത്ത ഒരു രംഗം ഷൂട്ട് ചെയ്യാനായി തോന്നിയത്. ലൈറ്റ് പോവുമെന്നുള്ളതിനാല്‍ അതേക്കുറിച്ച്‌ ഒരുപാടൊന്നും വിശദീകരിക്കാനായി കഴിഞ്ഞിരുന്നില്ല. സംഭാഷണം പ്രോംപ്റ്റ് ചെയ്യാം അഭിനയിച്ചോളൂ എന്നായിരുന്നു പറഞ്ഞത്. ആ സീന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ശോഭന മാഡത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു, അനൂപ് പറയുന്നു.

Loading...