പി സി ജോർജിന്റെ വർ​ഗീയ പരാമർശം; കൈകൂപ്പി മകൻ ഷോൺ ജോർജ്

പൂഞ്ഞാർ: വർ​ഗീയ പരാമർശം നടത്തിയ പി സി ജോർജിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. വിമർശനങ്ങൾ ഏറ്റു വാങ്ങുന്നതിനിടെ ഇപ്പോൾ മകൻ ഷോൺ ജോർജിന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫേസ്ബുക്കിൽ കൈകൂപ്പുന്ന ഇമോജിയാണ് ഷോൺ ജോർജ് പങ്കു വെച്ചത്. ഷോൺ ജോർജിന്റെ പോസ്റ്റിനെക്കുറിച്ച് പല തരത്തിലുള്ള പരാമർശങ്ങളാണ് ഉയർന്നു വരുന്നത്. പിതാവായ പി സി ജോർജിൻറെ പരാമർശങ്ങളിൽ മനം മടുത്താണോ ഇത്തരമൊരു പ്രതികരണം നടത്തിയതെന്നാണ് പലരും ഈ പോസ്റ്റിനോട് പ്രതികരിക്കുന്നത്.

അതേസമയം, പി സി ജോർജിനെതിരെ കടുത്ത വിമർശനങ്ങളാണ് കോൺഗ്രസ് യുവ നേതാക്കൾ ഉയർത്തിയത്. ഷാഫി പറമ്പിൽ, വി ടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ കടുത്ത ഭാഷയിലാണ് പി സി ജോർജിനെ വിമർശിച്ചത്. സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന പി സി ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ കേരളാ പൊലീസിന് എന്താണ് തടസമെന്ന് മനസ്സിലാവുന്നില്ലെന്ന് വി ടി ബൽറാം പറ‌ഞ്ഞു.

Loading...