ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവെച്ച് കൊല്ലാന്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ നിര്‍ദേശം

മനില: കൊറണ പ്രതിരോധത്തിന് ഏറ്റവും കൂടുതല്‍ വെല്ലുവിളിയാകുന്നത് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാകാത്ത ജനങ്ങളുടെ ഇടപെലാണ്. എല്ലാ രാജ്യത്തും ആ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യ അടക്കം ഇക്കാര്യത്തില്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസമാണ് ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യണമനെന് ്‌സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിത്. ഇപ്പോഴിത അതിലും കടുത്ത ശിക്ഷ നല്‍കുമെന്നാണ് ഫിലിപ്പൈന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിനായി ഫിലിപ്പൈന്‍സില്‍ ഒരു മാസം നീളുന്ന ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലണമമെനന്ാണ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂര്‍ട്ടേര്‍ട്ട് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാജ്യത്തെ പോലീസിനും സൈന്യത്തിനും ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് പറഞ്ഞു.’ ആരാണോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്, ആരായാലും എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ഈ സമയം സര്‍ക്കാരിനെ അനുസരിക്കേണ്ടതുണ്ട്. കാരണം ഇതൊരു ഗുരുതരമായ സമയമാണ്.’ ബുധനാഴ്ച രാത്രി വൈകി രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരേയും ഡോക്ടര്‍മാരേയും ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.

Loading...

ആരെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ സൈന്യത്തിനും പോലീസിനും എന്റെ ഉത്തരവുണ്ട്. അത്തരക്കാരുടെ ജീവിതം അപകടത്തിലാകും. അവിടെ വെച്ച് തന്നെ വെടിവെച്ച്കൊല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനോ വെല്ലുവിളിക്കാനോ നിന്നാല്‍ നിങ്ങള്‍ പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയംവേണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.രണ്ടാഴ്ചയിലേറെയായി ഫിലിപ്പൈന്‍സില്‍ ലോക്ഡൗണ്‍ ആരംഭിച്ചിട്ട്.

ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും ലഭിക്കുന്നില്ലെന്നാരോപിച്ച് മനിലയിലെ ക്യൂസോണ്‍ സിറ്റിയിലെ ചേരിനിവാസികള്‍ റോഡുകളിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് മുന്നറിയിപ്പ് നല്‍കിയത്. ഫിലിപ്പൈന്‍സില്‍ ഇതുവരെയായി 2311 പേര്‍ക്കാണ് കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 100 ഓളം പേര്‍ ഇതിനോടകം മരിച്ചു..