ന്യൂയോർക്ക്: ന്യൂജനറേഷൻ മാധ്യമങ്ങളും റ്റെക്നോളൊജികളും ഇന്ന് വിരൽത്തുമ്പിൽ എത്തിയതോടെ, സിനിമയെ സ്നേഹിക്കുന്ന ഏതൊരാൾക്കും നല്ല തിരക്കഥയുണ്ടെങ്കിൽ ഒരു ഹ്രസ്വ ചിത്രമെങ്കിലും എടുക്കുവനാകുമെന്നത് ആഹ്ലാദദായകമാണു. ഇക്കൂട്ടത്തിൽ നിന്നും വളരെ പുതുമയുള്ളതും ഹൃദയ സ്പർശിയുമായ ഒരു ഹൃസ്വചിത്രവുമായെത്തുകയാണു ഓർഫിയസ് ജോണ്‍. യൂടൂബിൽ വൻ വിജയമായ – പോക്ക്, ഇവെന്റ്റ് ക്യാറ്റ്സ് പ്രൊഡക്ഷനായ – ബിംഗോ എന്നീ ഹൃസ്വ ചിത്രങ്ങളുടെ അണിയറ പ്രവർത്തകനും ക്യാമറമാനുമായ ഓർഫിയസ് ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന, മിഴിയറിയാതെ എന്നാ ഹൃസ്വ ചിത്രത്തിൻറെ ചിത്രീകരണം ഏപ്രിൽ മൂന്നാം വാരത്തോടെ ആരംഭിക്കുകയാണ്.
മിലെൻ- ഋഷി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ തയാറാക്കിരിക്കുന്നത് മനോജ് കൈപ്പള്ളിയാണൂ. ലോങ്ങ് ഐലണ്ട് നാടക സമിതിയിലെ അലക്സ് എബ്രഹാം, തോമസ് തയ്യിൽ, മോളി മാനിങ്കൽ, ജെംസണ്‍ കുര്യാക്കോസ്, ബിനോയ് ചെറിയാൻ, മിനി സന്തോഷ്, മാലിനി നായർ, റ്റീന, ടോം ജോസഫ്, സുനില റ്റ്രൈസ്റ്റാർ തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാജൻ ജോർജ്, ജിയോ പൈലി എന്നിവർ ക്യാമറയും,പ്രഭ ഉമ്മൻ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. ഋഷി മീഡിയയാണു ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.