നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി തല്ലി

സിനിമാ രംഗത്ത് വീണ്ടും ഗുണ്ടായിസം. സെറ്റിലെ തർക്കങ്ങൾ വീട്ടിൽ കയറി അക്രമത്തിലേക്കും സ്ത്രീകളേ അടക്കം മർദ്ദിക്കുന്നതിലും കാര്യങ്ങൾ എത്തി.ചലച്ചിത്ര നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. വീട്ടിലെ ജനലും മറ്റും അടിച്ചു തകര്‍ത്തതിനു പുറമെ, സ്ത്രീകളെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു. സൗത്ത് പൊലീസ് കേസെടുത്തു.ചലച്ചിത്ര നിര്‍മ്മാതാവ്  ആല്‍വിന്റെ പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസിനെയും നവാസിനെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചു എന്ന പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരസ്പരം അക്രമിച്ചു എന്ന പരാതിയില്‍ സൗത്ത് പൊലീസ് ആണ് നാലുപേര്‍ക്കുമെതിരേ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. എന്താണ് ഇവര്‍ക്കിടിയിലെ പ്രശ്‌നമെന്ന് വ്യക്തമായിട്ടില്ല. ആല്‍വിന്‍ ആന്റണിയുടെ മകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയിലെ സഹസംവിധായകനാണ്. ഇവര്‍ തമ്മിലുള്ള പ്രശ്‌നമാണു സംഘര്‍ഷത്തിനിടയാക്കിയതെന്നു സൂചനയുണ്ട്. സിനിമാ രംഗത്തേ കുടിപകയും പണത്തിന്റെ തർക്കവും മാത്രമല്ല സ്ത്രീ വിഷയങ്ങളും സെറ്റിൽ ഉപയോഗിക്കുന്ന വാക്കുകൾ വരെ അക്രമത്തിലേക്ക് നയിക്കുന്നു. സിനിമാ താരങ്ങൾ തമ്മിലുട്ടെ റിയൽ എസ്റ്റേറ്റ് ബിസിനസും, സാമ്പത്തിക ഇടപാടുകളും അവസരത്തിനായുള്ള മൽസരവും പലപ്പോഴും തമ്മിൽ വഴക്കുണ്ടാക്കുന്നു. കൊച്ചിയിൽ നടിയേ അക്രമിച്ചതിനു പിന്നിൽ മുതൽ ഇപ്പോൾ ഉണ്ടായ ആക്രണം വരെ വെള്ളി തിരയുടെ പിന്നിലെ ഗുണ്ടായിസമാണ്‌ പുറത്ത് വരുന്നത്

Loading...