മയ്യഴി: ഷോട്ട്പുട്ട് ബോള്‍ തലയില്‍ വീണ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. വെസ്റ്റ് പള്ളൂര്‍ തയ്യുള്ള പറമ്പത്ത് സൂര്യോദയത്തിലെ കനകരാജിന്റെ മകന് സൂര്യകിരണി (14) നാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്
പളളൂര്‍ കസ്തൂര്‍ബാ ഗാന്ധി ഹൈസ്കൂളില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇതേ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സൂര്യകിരണി
വിദ്യാര്‍ഥികളുടെ കഴിവ് പരിശോധിച്ച് ഷോട്ട്പുട്ട് മത്സരത്തില്‍ പങ്കെടുപ്പിക്കാനുള്ള നടപടികൾ നടക്കുന്നതിനിടെയായായിരുന്നു സംഭവം. ഒരു വിദ്യാര്‍ഥി എറിഞ്ഞ ഇരുമ്പ് ബോള്‍ അബദ്ധത്തില്‍ സൂര്യകിരണിന്റെ തലയില്‍ കൊള്ളുകയായിരുന്നു.
Loading...
തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി കോഴിക്കോട്ടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.