പ്രസാദമായ മിൽക്ക് പേഡ തുപ്പി നൽകുന്ന ആൾദൈവം കൊവിഡ് ബാധിച്ച് മരിച്ചു: ആയിരങ്ങൾക്ക് രോഗം പകർന്നിട്ടുണ്ടാവുമെന്ന് ആശങ്ക

അഹമ്മദാബാദ്: പ്രസാദം തുപ്പി നൽകുന്ന ആൾദൈവം കൊവിഡ് ബാധയേറ്റ് മരിച്ചതിന് പിന്നാലെ ആശങ്കയേറുന്നു. ആൾദൈവം കൊവിഡ് ബാധയേറ്റ് മരിച്ചത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ജൂലായ് 16നാണ് ഗുജറാത്ത് അഹമ്മദാബാദിലെ മണിന​ഗർ ശ്രീ സ്വാമിനാരായൺ ​സൻസ്തൻ തലവനായ പുരുഷോത്തം പ്രിയാസ് ദാസ് ശ്രീ മഹാരാജ് (78) കൊവിഡ് ബാധിച്ച് മരിച്ചത്. പുരുഷോത്തം പ്രിയാസ് ദാസ് ശ്രീ മഹാരാജ് പ്രസാദം തുപ്പി നൽകുകയാണ് പതിവ്. ഇദ്ദേഹം മരിച്ചതിന് പിന്നാലെ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇദ്ദേഹം തുപ്പി നൽകിയിരുന്ന മിൽക്ക് പേഡയുടെ പ്രസാദം ആയിരക്കണക്കിന് ആളുകൾ കഴിച്ചിട്ടുണ്ടെന്നതാണ് ആരോ​ഗ്യപ്രവർത്തകരുടെ ആശങ്കയ്ക്ക് അടിസ്ഥാനം.

പുരുഷോത്തം പ്രിയാസ് ദാസ് ശ്രീ മഹാരാജ് കൊവിഡ് ബാധയേറ്റ് മരിച്ച വിവരം ദേശീയ മാധ്യമങ്ങൾ അടക്കം വാർത്തയാക്കിയിരുന്നു. തുടർന്ന്
പ്രധാനമന്ത്രി നരേന്ദ്രമൊദി അടക്കമുള്ള പ്രമുഖർ ഇദ്ദേഹത്തിൻ്റെ മരണത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. അതേസമയം ഇദ്ദേഹം തുപ്പി നൽകിയിരുന്ന മിൽക്ക് പേഡയുടെ പ്രസാദം ആയിരക്കണക്കിന് ആളുകൾ കഴിച്ചിട്ടുണ്ടെങ്കിലും ഗുരുതര പ്രശ്നം ആരും ഇതുവരെ റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നാണ് വിവരം. പുരുഷോത്തം പ്രിയാസ് ദാസ് ശ്രീ മഹാരാജിനൊപ്പം ആശ്രമത്തിലെ മറ്റ് 10 സ്വാമിമാരെയും കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Loading...

എന്നാൽ ആശ്രമ അന്തേവസികൾ ഉൾപ്പെടെ നിരവധി ആളുകൾ ഇയാൾ തുപ്പി നൽകിയ പ്രസാദം ഇത് കഴിച്ചിട്ടുണ്ടെന്നും പലർക്കും ഇതുവഴി കൊവിഡ് പടർന്നിട്ടുണ്ടാവാമെന്നുമാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. കഴിഞ്ഞ ജൂൺ 28നാണ് കൊവിഡ് ബാധിതനായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ജൂലായ് 16നാണ് കൊവിഡ് ബാധയേറ്റ് മരിച്ചത്. ആൾദൈവത്തിന്റെ സമ്പർക്ക പട്ടികയിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോ​ഗ്യപ്രവർത്തകർ.