ശ്രുതിമേനോന്‍ ആരാധകരെ ഞെട്ടിച്ചു, ബിക്കിനി സെല്‍ഫി കണ്ട് അമ്പരന്ന് ആരാധകര്‍

കിസ്മത്ത് നായിക ശ്രുതി മേനോന്റെ ഹോട്ട് സെല്‍ഫി വൈറല്‍. ബിക്കിനി ധരിച്ചുള്ള സെല്‍ഫിയാണ് ശ്രുതി മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മുന്‍പും അര്‍ധനഗ്‌നമായി ഫോട്ടോ ഷൂട്ട് നടത്തിയ താരമാണ് ശ്രുതി.

ഡ്രീമിംഗ് എന്നാണ് കൂളിംഗ് ഗ്ലാസ് ധരിച്ചുള്ള ഈ ഫോട്ടോവിന് ശ്രുതി നല്‍കിയ ക്യാപ്ഷന്‍. കിസ്മത്തിന് ശേഷം ഹു എന്ന ത്രില്ലര്‍ ചിത്രത്തിലും ശ്രുതി നായികാ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തിരുന്നു. അതിന്റെ അടുത്ത ഭാഗം ഇസബെല്ലയിലും ശ്രുതി അഭിനയിക്കുന്നുണ്ട്. വിവാഹശേഷമാണ് ശ്രുതി അവതരണത്തില്‍ നിന്നും അഭിനയത്തില്‍നിന്നും ഇടവേളയെടുത്തത്.

ഷാഹില്‍ തിമ്പാടിയായുള്ള വിവാഹം 2017ലാണ് നടന്നത്. ഷൈന്‍ നിഗമിന്റെ നായികയായി കിസ്മത്തില്‍ എത്തിയ ശ്രുതിയെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഗംഭീര അഭിനയമായിരുന്നു ശ്രുതി കാഴ്ചവെച്ചത്.