വിവാഹം കഴിഞ്ഞിട്ട് 3 വര്‍ഷമായി ഏഴാമത്തെ തവണയാണ് അദ്ദേഹത്തോട് ഞാന്‍ സമ്മതം പറഞ്ഞത്; ശ്രുതി രാമചന്ദ്രന്‍

തന്റെ പ്രണയ വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് ശ്രുതി രാമചന്ദ്രന്‍. ആദ്യം പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടില്‍ എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ലെന്നും സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് അവര്‍ നല്‍കുന്നതെന്നും ശ്രുതി പങ്കുവച്ചു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ” 9 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ഞങ്ങള്‍ വിവാഹിതരായത്.

വിവാഹം കഴിഞ്ഞിട്ട് 3 വര്‍ഷമായി. ആര്‍ക്കിടെക്ചര്‍ കോഴ്‌സിന് ചെന്നൈയില്‍ ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അവിടെ വച്ചാണ് ഇഷ്ടത്തെക്കുറിച്ച് പറഞ്ഞത്. 7 തവണ ചോദിച്ചു. ഏഴാമത്തെ തവണയാണ് സമ്മതം പറഞ്ഞത്. വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും സമ്മതിക്കുകയായിരുന്നു. വീണ്ടും 4 വര്‍ഷം കഴിഞ്ഞായിരുന്നു കല്യാണം”. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച യുവനടിയാണ് ശ്രുതി രാമചന്ദ്രന്‍. തിരക്കഥാകൃത്ത് ഫ്രാന്‍സിസ് തോമസ് ആണ് ശ്രുതിയുടെ ഭര്‍ത്താവ്.

ജയസൂര്യ നായകനാകുന്ന ‘അന്വേഷണ’ത്തിന്റെ തിരക്കഥാകൃത്ത് ഫ്രാന്‍സിസ് തോമസ് ആണ്. ശ്രുതിയാണ് ചിത്രത്തിലെ നായിക. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ ആണ് നിർമിക്കുന്നത്.