ആര്‍എസ്എസ് വേദിയില്‍ ഉദ്ഘാടകനായി;എസ്‌ഐയുടെ നടപടി വിവാദത്തില്‍

മട്ടന്നൂർ: ആർ എസ് എസ് വേദിയിൽ ഉദ്ഘാടകനായി എത്തിയ എസ് ഐ യുടെ നടപടി വിവാദത്തിൽ. കണ്ണൂർ മട്ടന്നൂർ അഡീഷണൽ എസ് ഐ കെ കെ കെ രാജേഷ് ആണ് ആർ എസ് എസ് നേതാവ് സികെ രഞ്ജിത്ത് സ്മൃതി ദിന പരിപാടി ഛായ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

മട്ടന്നൂർ കിളിയങ്ങാട്ടെ ആർ.എസ്.എസ് നേതാവ് സി.കെ രഞ്ജിത്തിന്റെ അനുസ്മരണ പരിപാടിയിലാണ് അഡീഷണൽ എസ്.ഐ കെ.കെ രാജേഷ് പങ്കെടുത്തത്.ഞായറാഴ്ചയായിരുന്നു പരിപാടി. ആർഎസ്എസ് നിയന്ത്രണത്തിലുള്ള കിളിയങ്ങാട് വീര പഴശ്ശി ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്. സി.കെ രഞ്ജിത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയാണ് എസ്.ഐ പരിപാടി ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം ഉദ്ഘാടന പ്രസംഗവും നടത്തി.

Loading...

ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളാ ഇരുന്നു മറ്റ് പ്രാസംഗികർ.സംഭവത്തിൽ എസ്ഐ കെ കെ രാജേഷ് നെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.എസ്.പിക്ക് ഉടൻ റിപ്പോർട്ട് നൽകും. സിപിഎം പ്രാദേശിക നേതൃത്വവും എസ്ഐക്കെതിരെ എതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പരിപാടിയോട് അനുബന്ധിച്ച് നടത്തിയ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനമാണ് നിർവ്വഹിച്ചതെന്നാണ് എസ്.ഐയുടെ വിശദീകരണം.
കൈരളി ന്യൂസ് കണ്ണൂർ.