കൈക്കൂലിക്കാരന്‍ എസ്.ഐ പിടിയില്‍

si
ഡെപ്യൂട്ടി കമ്മിഷണർ ഹരിശങ്കർ

കൊച്ചി: കൈക്കൂലിക്കാരന്‍ എസ്.ഐ പിടിയില്‍. വാഹന പരിശോധനയ്ക്കിടെ കൈക്കൂലി വാങ്ങിയ പനങ്ങാട് എസ് ഐ ശ്രീകുമാറിനെയാണ് ഡെപ്യൂട്ടി കമ്മിഷണർ ഹരിശങ്കർ കയ്യോടെ പിടികൂടിയത്. ഇന്ന് പുലർച്ചെ വാഹന പരിശോധനക്കിടെയാണ് സംഭവം. ലോറി ഡ്രൈവറുടെ വേഷത്തിൽ എസ് ഐക്ക് പണം നൽകാനെത്തിയാണ് കൊച്ചി ഡിസിപി ഹരിശങ്കര്‍ എസ്.ഐയെ പിടികൂടിയത്. ലോറിക്കാരിൽ നിന്നും പണം പിരിക്കുന്നതിനിടെയാണ് എസ് ഐയെ പിടികൂടിയത്. കണക്കിൽ പെടാത്ത 9500 രൂപ എസ്ഐയിൽ നിന്നും പിടിച്ചെടുത്തു. യാത്രക്കാരുടെ വാഹനം തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനിടെയാണ് എസ് ഐ പിടിയിലായത്. പരിശോധനയെ തുടർന്ന് എസ് ഐയുടെ പോക്കറ്റിൽ നിന്നും പതിനായിരത്തോളം രൂപയും ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തിട്ടുണ്ട്.