സിദ്ദിഖ്-ലാല്‍ സ്പീക്കിങ് മെഗാ ഷോ ടിക്കറ്റ് വില്പന ഉദ്‌ഘാടനം ന്യൂജേഴ്സിയില്‍ നടന്നു

ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ദേവാലയത്തില്‍ നടത്തപ്പെടുന്ന ‘സിദ്ദിഖ്-ലാല്‍ സ്പീക്കിങ്’ മെഗാ ഷോയുടെ ആദ്യടിക്കറ്റ് വില്പന ഉദ്ഘാടനം ഈസ്റ്റ് മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ വച്ചു നടന്ന ടൗണ്‍ഹാള്‍ മീറ്റിങ്ങിനോടനുബന്ധിച്ച് നടത്തപ്പെട്ടു. വികാരി ഫാദര്‍ തോമസ് കടുകപ്പിള്ളി ആദ്യടിക്കറ്റ് മെഗാഷോയുടെ ഗ്രാന്‍ഡ് സ്പോണ്‍സറായ ജോബി ജോര്‍ജിന് നല്‍കിക്കൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

തുടര്‍ന്ന് വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികള്‍, ബ്രിട്ടീഷ് പെട്രോളിയം, റോയല്‍ ഇന്‍ഡ്യ, പബ്ലിക് ട്രസ്റ്റ്, മലയാളം ഐ.പി.ടി.വി എന്നീ കമ്പനികളുടെ പ്രതിനിധികള്‍ ഇടവകാംഗങ്ങള്‍ എന്നിവര്‍ ടിക്കറ്റ് ഏറ്റുവാങ്ങി.

Loading...

siddikമെയ്മാസം 17 ഞായറാഴ്ച 4:30-ന് ന്യൂജേഴ്സിയിലെ ലോര്‍ഡി ഫെലിഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തിലാണ് മെഗാഷോ അരങ്ങേറുക. മലയാള ചലച്ചിത്ര ലോകത്ത് ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിച്ച് വേറിട്ട സംവിധാന ശൈലിയിലൂടെ ശ്രദ്ധേയരായ സിദ്ധിഖ്-ലാല്‍ ടീമിനോടൊപ്പം അമേരിക്കന്‍ മലയാളികള്‍ക്ക്ക് കാഴ്ചയുടെ പൂരമൊരുക്കാന്‍ മലയാളത്തിലെ പ്രശസ്ത താരങ്ങളായ ശ്രീനിവാസന്‍, ബിജു മേനോന്‍, വിജയരാഘവന്‍, വിനീത്, ഹരിശ്രീ അശോകന്‍, ഭാവന, ഷംന കാസിം, പൊന്നമ്മ ബാബു, കൃഷ്ണപ്രഭ, ബാലു, പ്രശസ്ത സംഗീത സംവിധായകന്‍ ദീപക് ദേവ്, പ്രമുഖ പിന്നണിഗായകരായ അഫ്‌സല്‍, മഞ്ജരി എന്നിവര്‍ക്കൊപ്പം മിമിക്രി ലോകത്തെ ആചാര്യന്‍ കെ.എസ് പ്രസാദ്, സുധി എന്നിവരും ഒരുമിക്കുന്നു. തത്സമയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന ‘സിദ്ദിഖ്-ലാല്‍’ മെഗാഷോയുടെ സൗണ്ട് എന്‍ജിനീയര്‍ നിധിനും കൊറിയോഗ്രാഫര്‍ സബിനുമാണ്.

കണ്ണിനു കുളിര്‍മ്മ പകരുന്ന നൃത്ത പ്രകടനങ്ങളും, കാതുകളില്‍ വസന്തം വിരിയിക്കുന്ന സംഗീതവും, ഓര്‍മ്മയില്‍ ചിരിപടര്‍ത്തുന്ന രസക്കൂട്ടുകളുമായി മലയാള ചലച്ചിത്ര സംഗീതഹാസ്യ ലോകത്തെ മഹാപ്രതിഭകള്‍ ഒരുമിക്കുമ്പോള്‍ ആസ്വാദന കലയുടെ എക്കാലത്തെയും മികച്ച നവ്യാനുഭവമായി ഈ ഷോ മാറും എന്ന് ഷോയുടെ മുഖ്യ കോ-ഓര്‍ഡിനേറ്ററായ സജി പോള്‍ പറഞ്ഞു.

ഷോയുടെ സ്പോണ്‍സര്‍ഷിപ്പിനും, ടിക്കറ്റിനുമായി ബന്ധപ്പെടേണ്ടവര്‍

സജി പോള്‍: 732-762-1726; ജോബി ജോര്‍ജ്: 732-470-4647; റോയി മാത്യു: 908-418-8133; റോണി മാത്യു: 732-429-3257; തോമസ് ചെറിയാന്‍ പടവില്‍: 908-906-1709; ടോം പെരുമ്പായില്‍: 646-326-3708; മിനേഷ് ജോസഫ്: 201-978-9828; മേരിദാസന്‍ തോമസ്: 201-912-6451: വെബ്: www.stthomassyronj.org