ഷറഫുന്നീസ സിദ്ദിഖിന്റെ പുതിയ ഭാര്യയല്ല; ഷറഫുന്നീസയുടെ മുന്‍ ഭര്‍ത്താവ്

കോഴിക്കോട്: പൊതുവില്‍ അഭിനയിക്കുന്ന മാന്യനായി പലരുടെയും കള്ളത്തരങ്ങള്‍ അറിയണമെങ്കില്‍ ഇതുപോലുള്ള കേസുകള്‍ പുറത്തുവരണം. എനില്‍ തന്നെയും ഈ പകല്‍മാന്യന്മാര്‍ പണത്തിന്റെയും ആള്‍ബലത്തിന്റെയും മതത്തിന്റെയും ഒക്കെ പിന്‍ബലത്തില്‍ പലപ്പോഴും ഇതില്‍നിന്നോക്കെയും രക്ഷപെടുകയും ചെയ്യും.

കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്.

Loading...

സിദ്ദിഖിനും അദ്ദേത്തിന്റെ രണ്ടാം ഭാര്യയായ ഷറഫുന്നീസക്കുമെതിരെ ഷറഫുന്നീസയുടെ ആദ്യ ഭര്‍ത്താവ് സഫീര്‍ രംഗത്തെത്തി. താന്‍ ഖത്തറില്‍ ആയിരിക്കുമ്പോള്‍ എഴുത്തുകാരിയായ തന്റെ ഭാര്യയുമായി സിദ്ദിഖ് അവിഹിതബന്ധം പുലര്‍ത്തിയിരുന്നതായാണ് സഫീറിന്റെ ആരോപണം. ഷറഫുന്നീസുമായുള്ള സിദ്ദിഖിന്റെ പ്രണയം കാരണമാണ് അദ്ദേഹം നസീമയെ അകാരണമായി മൊഴിചൊല്ലിയതെന്നും സഫീര്‍ പറയുന്നു.

തന്റെ ഭാര്യ സിദ്ദിഖുമായി കൂട്ടുകൂടിയ കാര്യം ഗള്‍ഫിലായിരിക്കുമ്പോള്‍ പലരും തന്നെ അറിയിച്ചിരുന്നെങ്കിലും താന്‍ വിശ്വസിച്ചിരുന്നില്ല. ഫോണ്‍ ചെയ്ത് എടുക്കാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി ഭാര്യയ്‌ക്കൊപ്പം കഴിയാമെന്നായിരുന്നു തീരുമാനം. എന്നാല്‍ നാട്ടിലെത്തിയ തനിക്ക് ഗള്‍ഫില്‍ നിന്നടക്കം നിരന്തരം ഭീഷണി കോളുകള്‍ ലഭിച്ചു തുടങ്ങിയിരുന്നുവെന്ന് സഫീര്‍ അറിയിച്ചു.

ഷറഫുന്നീസയെ വിവാഹമോചനം ചെയ്യണമെന്നാവശ്യപ്പെട്ടാണ് തനിക്ക് മിക്ക കോളുകളും വന്നിരുന്നത്. സിദ്ദിഖുമായി ഷറഫുന്നീസ കൂടുതല്‍ അടുത്തെന്ന് മനസിലായതോടെ മൊഴി ചൊല്ലാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നാണ് സഫീര്‍ നല്‍കുന്ന വിവരം.

ഷറഫുന്നീസയില്‍ തനിക്കുണ്ടായ ചെറിയ കുട്ടിയെ താലോലിക്കാന്‍ പോലും തനിക്ക് കഴിഞ്ഞിട്ടില്ലെന്നും ഷറഫുന്നീസയില്‍ നിന്നും കുട്ടികളെ തനിക്ക് വിട്ടുകിട്ടണമെന്നതാണ് തന്റെ ആവശ്യമെന്ന് സഫീര്‍ അറിയിച്ചു.

സിദ്ദിഖിന്റെ മുന്‍ ഭാര്യ നസീമയുടെ വാക്കുകളെ ശരിവെക്കുംവിധമാണ് സഫീര്‍ ഷാനും പ്രതികരിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ സിദ്ദിഖും കാമുകിയും തമ്മിലുള്ള വിവാഹത്തിനായി രണ്ടു കുടുംബ ബന്ധങ്ങളെയാണ് തകര്‍ത്തിരിക്കുന്നത്. ഇവരുടെ മക്കള്‍ക്കുവേണ്ടിയും വരും ദിവസങ്ങളില്‍ നിയമ പോരാട്ടം തുടരുമെന്നു തന്നെയാണ് സഫീര്‍ ഷാനും സിദ്ദിഖിന്റെ മുന്‍ ഭാര്യ നസീമയും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സിദ്ദിഖിനെതിരെ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ നസീമ രംഗത്തുവന്ന്. ക്യാന്‍സര്‍ രോഗിയായ തന്റെ പേരില്‍ വോട്ടു നേടുകയും അതേ പേര് പറഞ്ഞ് തന്നെ ഒഴുവാക്കുകയുമായിരുന്നു എന്ന് കാണിച്ചാണ് നസീമ സിദ്ദിഖിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഇതിന്റെ ബാക്കിപത്രമെന്ന പോലെ സിദ്ദിഖ് ശാരീരികമായും മാനസികമായും പീഡിപ്പിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്തതായി ആദ്യ ഭാര്യ നസീമ കോടതിയില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലെ ഏറ്റവും സജീവമായ ചര്‍ച്ച ആയിരുന്നു സിദ്ധീഖും ഭാര്യയും ഫേസ് ബുക്കിലൂടെ പരസ്പരം നടത്തിയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും.

കണ്ണൂര്‍ താഴെചൊവ്വ സ്വദേശിയായ പി വി ഷറഫുന്നീസ്‌ക്ക് ആഭരണം വാങ്ങിക്കൊടുക്കാന്‍ തന്നോട് പണം ചോദിക്കുകയും ഇതറിഞ്ഞ് മുമ്പ് വാങ്ങിയ പണവും ആഭരണങ്ങളും തിരിച്ചുചോദിച്ചതിന് ദേഹോപദ്രവമേല്‍പിച്ചതായും നസീമ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. 2014 ജൂലൈ 15ന് മേരിക്കുന്നിലെ വീട്ടില്‍നിന്നറിങ്ങിപ്പോയശേഷം രണ്ടുപിഞ്ചുകുട്ടികള്‍ക്കോ തനിക്കോ ചെലവിന് നല്‍കുന്നില്ല. ജനുവരിയില്‍ തലാഖ് ചൊല്ലിയെന്നറിയിച്ചുള്ള വെള്ളക്കടലാസ് തപാലില്‍ കിട്ടി. ഷറഫുന്നിസയെന്ന സ്ത്രീയെ വിവാഹംകഴിച്ചതായി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍നിന്ന് മനസ്സിലായി. ഫേസ്ബുക്കിലൂടെയും ഫോണിലൂടെയും സിദ്ദിഖിന്റെ രാഷ്ട്രീയഗുണ്ടകള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ നസീമ പറയുന്നുണ്ട്. നസീമയുടെ ഈ പരാതി കോടതി ഏപ്രില്‍ ഒമ്പതിന് പരിഗണിക്കും.