പഞ്ചാബിൽ ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയെ വെടിവെച്ചു കൊന്നു

പഞ്ചാബിൽ കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാലയെ വെടിവെച്ച് കൊലപ്പെടുത്തി. സിദ്ദുവും സുഹൃത്തുക്കളും കാറിൽ സഞ്ചരിക്കുമ്പോൾ ആണ് അജ്ഞാതസംഘം വെടിയുതിർത്തത്. സിദ്ദു ഉൾ‌പ്പെടെയുള്ള മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പഞ്ചാബിലെ ജവഹർകേയിലെ മാൻസയിൽ വെച്ചാണ് സിദ്ദുവിന് വെടിയേറ്റത്.

അടുത്തിടെ മൂസെവാല ഉൾപ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പൊലീസ് പിൻവലിച്ചിരുന്നു.തൊട്ടുപിന്നാലെയാണ് ഇദ്ദേ​ഹത്തിന്റെ മരണം സംഭവിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മാൻസ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച സിദ്ദു മൂസെവാല എ.എ.പിയുടെ വിജയ് സിംഗ്ലയോട് 63,000 വോട്ടുകൾക്ക് തോറ്റിരുന്നു. തന്റെ പാട്ടുകളിലൂടെ തോക്കിനെയും ആക്രമത്തെയും മഹത്വവത്കരിച്ചുവെന്ന് ആരോപിച്ച് 29കാരനായ സിദ്ദു മൂസെവാലക്കെതിരെ നിരവധി കേസുകളുണ്ട്.

Loading...