Crime News

സന്തോഷ് പഢിറ്റിന്റെ നായിക ശില്പയുടെ മരണം ആത്മഹത്യയെന്ന് അന്തിമ റിപോർട്ട്.

തൃശ്ശൂര്‍: സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലെ നിറസാനിധ്യമായിരുന്ന ചലച്ചിത്ര സീരിയല്‍ നടി ശില്പയുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലിസീന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട്. ജൂലൈ 18നയിരുന്നു കരമന മരുതൂര്‍ക്കടവ് പാലത്തിന് സമീപം കരമനയാറ്റില്‍ ശില്പയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന ശില്‍പ്പയുടെ മാതാപിതാക്കളുടെ വാദം തള്ളുന്നതാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ദുരൂഹതകള്‍ പൂര്‍ണ്ണമായും മാറ്റാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ക്കൊടുവിലാണ് അന്തിമ നിഗമനത്തിലെത്തിയതെന്നാണ് പൊലീസിന്റെ വാദം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും മുങ്ങി മരണമാണെന്ന് സ്ഥരീകരിച്ചിരുന്നു. എന്നാല്‍ ശില്‍പയുടെ മാതാപിതാക്കള്‍ മകളുടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ചതോടെയാണ് ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയയ്ക്ക് വിടാന്‍ പൊലീസ് തീരുമാനിച്ചത്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയില്‍ നായികയായിരുന്ന ശില്പയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് അട്ടിമറിക്കുന്നതായി ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. സെക്‌സ് റാക്കറ്റുമായി ശില്പയുടെ മരണത്തിന് ബന്ധമുണ്ടെന്ന് ശില്പയുടെ പിതാവ് ഷാജി പൊലീസിന് മൊഴി നല്‍കിയിട്ടും ലിജിന്‍ എന്ന യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ കേസ് ഒതുക്കാനാണ് ശ്രമം നടക്കുന്നത് എന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നത്.

“Lucifer”

വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഒരു യുവാവിനും ശില്പയുടെ കൂട്ടുകാരിക്കുമുള്ള പങ്ക് മറച്ചു വയ്ക്കാനാണ് പൊലീസ് ശ്രമിക്കുന്നുവെന്നാണ് ഷാജി പറഞ്ഞിരുന്നത്. കൂട്ടുകാരി വളരെ നിര്‍ബന്ധിച്ചിട്ടാണ് കഴിഞ്ഞ ജൂലായ് 18ന് ഒരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ശില്പ പോയത്. ആ പാര്‍ട്ടിയില്‍ ആണ്‍സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. രാവിലെ പതിനൊന്നോടെ അച്ഛനും അമ്മയുമൊന്നിച്ചാണ് ശില്പ ബസ് സ്‌റ്റോപ്പിലെത്തിയത്. ഇവിടെ നിന്ന് ശില്പ ബാലരാമപുരത്തേക്ക് പോകാനും ഷാജിയും ഭാര്യയും നെടുമങ്ങാട്ടെ കുടുംബ വീട്ടിലേക്ക് പോകാനുമായി പിരിഞ്ഞു.

വൈകിട്ട് മൂന്നരയോടെ ഷാജിയുടെ ഫോണില്‍ വിളിച്ചാണ് ശില്പ വീട്ടില്‍ എത്തിയോ എന്ന് കൂട്ടുകാരി അന്വേഷിച്ചത്.ഈ സമയം ഇവര്‍ നെടുമങ്ങാട്ടെ വീട്ടിലായിരുന്നു. ഇതിനു ശേഷമാണ് കൂട്ടുകാരി ശില്പയുടെ വീട്ടിലെത്തി 300 രൂപ ഏല്‍പ്പിച്ച ശേഷം പെട്ടെന്ന് മടങ്ങിയത്. ആറുമണിക്കുശേഷവും ശില്പ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് അമ്മ കൂട്ടുകാരിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ലിജിനൊപ്പം ശില്പ പോയിരിക്കുകയാണെന്ന് ധാര്‍ഷ്ട്യത്തോടെ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത ശേഷം സ്വിച്ച് ഒഫ് ചെയ്തു. തുടര്‍ന്ന് ലിജിനെ ഫോണില്‍ ബന്ധപ്പടാന്‍ ശ്രമിച്ചപ്പോള്‍ കേള്‍ക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് ഫോണ്‍ ഓഫാക്കി. മൂന്നു മണിക്കുശേഷം അമ്മ ശില്പയുടെ ഫോണില്‍ വിളിച്ചപ്പോഴൊന്നും എടുത്തില്ല. ഈ സമയത്തെല്ലാം കൂട്ടുകാരി അമ്മയുടെ ഫോണിലേക്ക് തിരികെ വിളിച്ചു. ശില്പയുടെ ഫോണ്‍ തന്റെ പക്കലാണെന്നും ഫോണ്‍ ലോക്കായതുകൊണ്ട് അത് എടുക്കാന്‍ കഴിയുന്നില്ലെന്നുമാണ് പറഞ്ഞത്.

സംഭവത്തിനു തൊട്ടുമുപ്ം കൂട്ടുകാരനായ ലിജിനുമായി ശില്പ വക്കു കൂടിയിരുന്നു. ലിജിൻ ശില്പയേ അടിക്കുകയും ചെയ്തിരുന്നു. ഇതിന്‌ ശേഷാണ്‌ ശില്പയുടെ മൃതദേഹം കരമയാറ്റിൽ കാണുന്നത്. കരമനയാറ്റിൽ ശില്പ ചാടുവാൻ പോകുന്നതും ആത്മഹത്യ ചെയ്യുവാൻ പോകുന്നതും കണ്ടതായി ലിജിനും കൂട്ടുകാരും പറയുന്നു. എന്നാൽ ശില്പയെ രക്ഷിക്കാൻ ഇയവർ മിനക്കെട്ടില്ല.

ശില്‍പ അഭിനയിക്കുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും ലിജിന്‍ ചോദ്യം ചെയ്തിരുന്നു. അഭിനയം നിര്‍ത്തണമെന്ന ലിജിന്റെ നിര്‍ബന്ധത്തിന് വഴങ്ങാത്തതാണ് വാക്കുതര്‍ക്കത്തിലും അടിയിലും അവസാനിച്ചത്. ഇതിനെല്ലാം സാക്ഷിയായ കൂട്ടുകാരിയുടെ നടപടികളും സംശയത്തിന് ഇടനല്‍കുന്നതായിരുന്നു. അതുകൊണ്ട് തന്നെ പൊലീസിന്റെ ആത്മഹത്യാ വാദത്തിലും ശില്‍പയുടെ കൂട്ടുകാരിക്ക് എതിരെ കേസ് എടുക്കേണ്ടതാണ്. എന്നാല്‍ അതിന് മാത്രം പൊലീസ് തയ്യാറായില്ല. കേസ് അന്വേഷിച്ച കരമന പൊലീസ് സ്‌റ്റേഷനില്‍ കാട്ടാക്കട സ്വദേശിയായ ഈ പെണ്‍കുട്ടിയുടെ ബന്ധു ജോലി ചെയ്യുന്നുണ്ട്. ഈ സ്വാധീനമാണ് ഈ കുട്ടിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്നാണ് ആക്ഷേപം.

ആര്‍ഷ, ഷാജഹാന്‍, ലിജിന്‍. ഇവര്‍ മൂന്നു പേരും കൂടിയാണ് ശില്‍പ മരിക്കുന്ന ദിവസം ബാലരാമപുരത്ത് ഈദ് പരിപാടിയില്‍ പങ്കെടുക്കാനാണെന്നും പറഞ്ഞ് ശില്‍പ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ബാലരാമപുരത്തേക്ക് ശില്‍പയെ വിട്ടയയ്ക്കണമെന്ന് ഫോണിലൂടെ ശില്‍പയുടെ അമ്മയെ നിര്‍ബന്ധിച്ചിരുന്നു.

വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവാവിനൊപ്പം മുമ്പ് ശില്പ ഡാന്‍സ് ട്രൂപ്പില്‍ പങ്കെടുത്തിട്ടുണ്ട്. അന്ന് ശില്പയെ ഈ യുവാവ് വശീകരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ശില്പ മരിച്ച ദിവസവും കരമന പൊലീസ് സ്‌റ്റേഷനില്‍ ഈ യുവാവ് വന്നിരുന്നു. സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണിയാണ് യുവാവെന്ന് ശില്പയുടെ പിതാവ് പറയുന്നു. ശില്‍പ അഭിനയിക്കാന്‍ പോകുന്നതും ഗാനമേളകളില്‍ പങ്കെടുക്കാന്‍ പോകുന്നതും ലിജിന് താല്‍പര്യം ഇല്ലായിരുന്നു. സംഭവ ദിവസം ശില്‍പയും ലിജിനുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ലിജിന്‍ ശില്‍പയെ അടിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കരമനയാറ്റില്‍ ശില്‍പ ചാടിയത്. എന്നാല്‍ ഇതു കണ്ടു നിന്ന ലിജിനും കൂട്ടുകാരിയും ശില്‍പയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. നാട്ടുകാരോട് പോലും ഇക്കാര്യം പറഞ്ഞില്ല. ഇതാണ് മരണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ശില്‍പയും ലിജിനും ആര്‍ഷയും ഷാജഹാനും ചേര്‍ന്നാണ് മരുതൂര്‍ക്കടവിലെത്തിയതെന്നും ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. മരുതൂര്‍കടവ് പാലത്തിന്റെ സമീപത്തും നിന്നും ശില്‍പയുടെ ശരീരം കണ്ടെത്തിയതിനു ശേഷവും ശില്‍പ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ ആര്‍ഷയുടെ കൈവശം ഉണ്ടായിരുന്നു. ഏറെ ദുരൂഹതകള്‍ ഉയര്‍ന്ന മരണമായതു കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ റെക്കോഡ് ചെയ്തിരുന്നു. ശില്‍പയുടെ മരണഷശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഫെയ്‌സ് ബുക്കിലെ പോസ്റ്റുകളും ഫ്രണ്ട്‌സ് ലിസ്റ്റും ഡിലീറ്റ് ആയത് ആര്‍ഷയുടേയും ഷാജഹാന്റെയും ലിജിന്റെയും അറിവോടെ ആയിരുന്നുവെന്നും ഇവര്‍ ആരോപണം ഉയര്‍ന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വലതുചെവിക്ക് താഴെ മുറിവുണ്ടായിട്ടുണ്ടെന്നും വലത് കവിളില്‍ തുടരെ തുടരെ മര്‍ദിച്ചതിന്റെ പാടുകള്‍ ഉള്ളതായും രേഖപ്പെടുത്തിയിരുന്നു. ഇതൊന്നും പൊലീസ് കേസ് അന്വേഷണത്തില്‍ പരിഗണിച്ചേ ഇല്ലെന്നതാണ് വസ്തുത

 

Related posts

ലഹരിവസ്തുക്കള്‍ക്ക് അടിമയായ അമ്മയുടെ, ഇരുമ്പു ദണ്ഡുകൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഒമ്പത് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍

subeditor

കള്ളം പറഞ്ഞും പേരുമാറ്റിയും പത്മശ്രീ തട്ടിയെടുത്തെന്ന്; പ്രവാസി മലയാളി സുന്ദർ മേനോനെതിരെ ഹൈക്കോടതിയിൽ കേസ്

subeditor

പഠിക്കാൻ മിടുക്കിയായ കോമളവല്ലി ജയലളിതയായ ചരിത്രം

subeditor

മദ്യപിച്ച ഭാര്യ ഭര്‍ത്താവിനെ വണ്ടികയറ്റി കൊന്നു

subeditor

നൂറു വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു; 21 കാരന്‍ അറസ്റ്റില്‍

subeditor5

ഒമ്പതാം ക്ലാസുകാരിയുടെ പ്രണയം അഴിക്കുള്ളിലായ കഥ

ഇനി നിരീശ്വരവാദികൾക്ക് പണികുറഞ്ഞു,ശബരിമലയിലേ ദിവ്യജ്യോതി തങ്ങൾ കത്തിക്കുന്നതെന്ന് ദേവസ്വം ബോഡ്

subeditor

പല്ലുതേക്കുന്നതിനിടെ വീട്ടമ്മയുടെ കൈ വഴുതി ബ്രഷ് വിഴുങ്ങിപ്പോയി, അഞ്ചു ദിവസത്തിന് ശേഷം പുറത്തെടുത്തു

subeditor5

ബ്രിട്ടണില്‍ മുസ്ലീമുകള്‍ വോട്ട് ചെയ്യരുത്

subeditor

നടിയേ അക്രമിച്ച മെമ്മറി കാർഡ് കിട്ടിയത് കാവ്യയുടെ കടയിൽനിന്നു തന്നെ, പീഢനം നടന്നത് ഓടുന്ന വാഹനത്തിൽ

subeditor

ആനകളോട് എന്തിനീ ക്രൂരത? ആനയെ ക്രൂരമായി മര്‍ദ്ദിക്കുന്ന പാപ്പാന്‍മാര്‍, കണ്ണുകളെ ഈറനണിയിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

main desk

103 വര്‍ഷം മുമ്പ് പൂജാരി മോഷ്ടിച്ച് കടത്തിയ വിഗ്രഹം വീടിന്റെ ചുമരിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍, കുടുക്കിയത് മുത്തച്ഛന്‍ വീട്ടിലെ ഭിത്തിയെ പൂജിക്കാറുണ്ടായിരുന്നുവെന്ന ചെറുമകന്റെ വെളിപ്പെടുത്തല്‍

subeditor5

Leave a Comment