തന്റെ വീഡിയോ മൊബൈലിൽ പകർത്തുന്ന ആളുടെ വീഡിയോ പുറത്തുവിട്ട് ഇന്ത്യക്കാരി

സൗന്ദര്യമുള്ള സ്ത്രീകൾ എവിടെയും നോട്ടപുള്ളികളാണ്‌.സിംഗപൂരിൽ ട്രയിൻ യാത്രയിൽ സുന്ദരിയായ ഇന്ത്യൻ യുവതിയുടെ വീഡിയോ രഹസ്യമായി പകർത്തിയ സിംഗപൂർകാരനും ചെയ്തത് ചൂഷണം തന്നെ. എന്നാൽ ഉമ മഗേശ്വരി എന്ന ദില്ലി സ്വദേശിയായ ഇന്ത്യൻ യുവതി അയാളേ വെറുതേ വിട്ടില്ല. ലോകമാകെ അയാളേ നാറ്റിച്ചു..മാപ്പും പറയിപ്പിച്ചു.. സിംഗപ്പൂരിൽ മെട്രോ ട്രെയിനില്‍ തന്റെ വീഡിയോ രഹസ്യമായി പകര്‍ത്തിയ ആളെ തുറന്നുകാട്ടി ഇന്ത്യക്കാരി  ഉമ മഗേശ്വരി .

ഭൂഗര്‍ഭ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ഉമ മഗേശ്വരി എന്ന യുവതി ഒരു യാത്രക്കാരന്‍ തന്റെ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധിച്ചത്. ഇതോടെ പ്രതിയെ കൈയ്യോടെ പിടികൂടി പരസ്യപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു ഉമ.ഇയാളുടെ പ്രവൃത്തികള്‍ വീഡിയോയില്‍ പകര്‍ത്തിയ ശേഷം ഉമ ഇയാളെ ചോദ്യം ചെയ്തു. തുടര്‍ന്ന് ട്രെയിന്‍ ജീവനക്കാരെത്തി. ഒടുവില്‍ അയാള്‍ മാപ്പുപറഞ്ഞു. സുരാജ് എന്നാണ് അയാളുടെ പേര്. തന്റെ ഫേസ്ബുക്ക് വാളില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതിനകം 6 മില്യണിലേറെ പേര്‍ കണ്ടുകഴിഞ്ഞു.

Loading...

2017 മേയ് 13നായിരുന്നു സംഭവം. ശനിയാഴ്ച രാത്രി 7.40ന് ഞാന്‍ ഔട്ട്രാം എം ആര്‍ടിയില്‍ കയറി. ഒരു സുഹൃത്തിനെ കാണായി ഹാര്‍ബൗര്‍ഫ്രണ്ടിലേയ്ക്ക് പോവുകയായിരുന്നു ഞാന്‍. ട്രെയിനില്‍ തിരക്കില്ലാതിരുന്നിട്ടും ഞാനിരുന്നതിന്റെ നേരെയായിരുന്നു അയാളിരുന്നത്. തുടര്‍ന്നയാള്‍ ഫോണെടുത്ത് തുടയ്ക്കുന്നത് കണ്ടു. ബാക്കി ഈ വീഡിയോ പറയും. എന്ന് കുറിച്ചുകൊണ്ടായിരുന്നു വീഡിയോ ഉമ പങ്കുവെച്ചത്.
എന്തോ കാര്യഗൗരവമായ കാര്യം ഫോണില്‍ ചെയ്യുന്നുവെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് അയാള്‍ ഫോണ്‍ കൈകാര്യം ചെയ്തത്. എന്നാല്‍ അയാള്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നിലുള്ള കണ്ണാടിയിലൂടെ വ്യക്തമായി കാണാമായിരുന്നു.

Gepostet von Uma Mageswari am Sonntag, 14. Mai 2017