ജ്വലിക്കുന്ന വിപ്ലവ നക്ഷത്രം സൈമണ്‍ ബ്രിട്ടോയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. മൂന്ന് പതിറ്റാണ്ടോളം ചക്രക്കസേരയില്‍ ജീവിതം നയിച്ച സൈമണ്‍ ബ്രിട്ടോയുടെ ദീപ്ത സ്മരണകള്‍ പോരാട്ടത്തിന്‍റെയും അതിജീവനത്തിന്‍റെയും ഓര്‍മ്മകള്‍ കൂടിയാണ്.
29ാം വയസ്സില്‍ രാഷ്ട്രീയപ്രതിയോഗികളുടെ കുത്തേറ്റ് ശരീരത്തിന്‍റെ 80 ശതമാനവും നിശ്ചലമായെങ്കിലും കീഴടങ്ങാനാവില്ലെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ വിപ്ലവ നക്ഷത്രമായിരുന്നു സൈമണ്‍ ബ്രിട്ടോ. ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ് തികയുമ്പോള്‍ സഖാവ് ചെയ്തുവച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ജീവിത സഖിയായിരുന്ന സീന ഭാസ്കര്‍.
ശരീരത്തിന്‍റെ മുക്കാല്‍ ഭാഗത്തോളം നിശ്ചലമായിട്ടും ജീവിതത്തില്‍ തോറ്റുകൊടുക്കാന്‍ ബ്രിട്ടോ തയ്യാറായിരുന്നില്ല. മരണം വരെയും വിദ്യാര്‍ത്ഥികള്‍ക്കൊപ്പവും യുവാക്കള്‍ക്കൊപ്പവും അദ്ദേഹം സമകാലികനായി നിലകൊണ്ടു. മഹാരാജാസില്‍ വര്‍ഗ്ഗീയവാദികളുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്‍റെ പ്രിയപ്പെട്ട സഖാവും സുഹൃത്തുമായിരുന്നു സൈമണ്‍ ബ്രിട്ടോ. അദ്ദേഹത്തിന്‍റെ എഴുത്തും വായനയും പൊതുപ്രവര്‍ത്തനവുമെല്ലാം പുതിയ തലമുറയ്ക്ക് ആവേശമായിരുന്നു.
താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി രക്തസാക്ഷി ജീവിച്ച സൈമണ്‍ ബ്രിട്ടോയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ പുതുതലമുറയ്ക്ക് പ്രചോദനം കൂടിയാണ്.