വണ്ണം കൂടി തൂങ്ങുന്ന തുടകൾ ഒഴിവാക്കൂ, ശരീര ഭംഗി കൂട്ടൂ; ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം

ഒന്നു വണ്ണം കുറക്കാനു ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനും ആരാണ് ആഗ്രഹിക്കാത്തത്! ഇത്തരം ആഗ്രഹമുള്ളവരുടെ പ്രധാന ശത്രുവെന്നത് ശരീരത്തില്‍ അമിതമായുള്ള കൊഴുപ്പാണ്. ഇത് ശരീര സൗന്ദര്യത്തിന് തടസമാകുമെന്ന് മാത്രമല്ല, ആരോഗ്യത്തിനും ശക്തമായ വെല്ലുവിളി ഉയര്‍ത്തും. തുടവണ്ണമാണ് മിക്കവരുടെയും പ്രശ്‌നം.

തുടവണ്ണം കുറക്കുന്നതിനും അതുവഴി ശരീര സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും ചില പൊടികൈകള്‍ ഇവിടെ പരിചയപ്പെടാം.

Loading...

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും എളുപ്പമായതും ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഇത് ടോക്‌സിനുകളെ കുറക്കുന്നതിനും അതുവഴി തുടവണ്ണം കുറക്കുന്നതിനും സഹായം ചെയ്യും.

പ്രാതല്‍ ഒരിക്കല്ലും ഒഴിവാക്കാതിരിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. ചെറിയ അളവില്‍ ഭക്ഷണം പല തവണയായി കഴിക്കുന്നത് വളരെ നന്ന്. യോഗ ചെയ്യുക, കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുക, തുടയില്‍ ചെറുചൂടുള്ള വെളിച്ചെണ്ണ പുരട്ടി പത്ത് മിനിറ്റോളം മസാജ് ചെയ്യുക എന്നതും തുടവണ്ണം കുറക്കുന്നതിന് ഏറെ സഹായകരമാകും.