എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് പോസിറ്റീവ്

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിനും കൊവിഡ്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം എസ്പിബിക്ക് തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

ആശുപത്രിയില്‍ നിന്നെടുത്ത വീഡിയോയിലൂടെയാണ് എസ്പിബി രോഗബാധയേറ്റ കാര്യം പുറത്തറിഞ്ഞത്. ഇദ്ദേഹത്തിന് നേരിയ പനിയും ചുമയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും തോന്നിയിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്.

Loading...