കൂടെയുണ്ടെന്നു കരുതിയവര്‍ തന്നെ പാരവയ്പ്പിന് കൂട്ടുനിന്നപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്, ചില ‘പണികള്‍’ കിട്ടിയത് അപ്രതീക്ഷിതമായി; സിനി വര്‍ഗീസ്

lസീരിയലിലൂടെയും കോമഡി ഷോകളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടം തേടിയ താരമാണ് സിനി വര്‍ഗീസ്. ഇപ്പോഴിതാ നായികയായും വില്ലത്തിയായും തിളങ്ങുന്ന താരം തനിക്ക് ഇന്‍ഡസ്ട്രിയില്‍ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

രണ്ടു വര്‍ഷക്കാലം സീരിയലില്‍ നിന്നു മാറി നിന്നതിനു കാരണം സിനി പറയുന്നു. ”അപ്രതീക്ഷിതമായാണ് ചില ‘പണികള്‍’ കിട്ടിയത്. കൂടെയുണ്ടെന്നു കരുതിയവര്‍ തന്നെ പാരവയ്പ്പിന് കൂട്ടുനിന്നപ്പോള്‍, സുഖകരമായി മുന്നോട്ടു പോയിരുന്ന സീരിയല്‍ മേഖലയില്‍ നിന്ന് ഞാന്‍ പുറത്തായി. രണ്ടു വര്‍ഷം സീരിയലില്‍ വേഷങ്ങളില്ലാതെ വീട്ടിലിരുന്നു.” സിനി പറഞ്ഞു. ആ സംഭവം ഇങ്ങന.. ‘ മൂന്നു വയസ്സ് മുതല്‍ ഡാന്‍സ് പഠിക്കുന്നു. റോപ് ഡാന്‍സ് പോലെയുള്ള സാഹസിക ഡാന്‍സ് നമ്ബറുകള്‍ പ്രിയപ്പെട്ടവയാണ്. കല്യാണത്തിനു ശേഷം ഞാന്‍ ഒരു ഡാന്‍സ് ഷോ കമ്മിറ്റ് ചെയ്തു. പക്ഷേ, റോപ് ഡാന്‍സിന് വേണ്ടി പ്രാക്ടീസ് ചെയ്തപ്പോള്‍ ബെഡ് ഉപയോഗിച്ചിരുന്നില്ല. ഡാന്‍സ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ കൈ തെന്നി ഞാന്‍ താഴേക്കു വീണു. അതത്ര കാര്യമാക്കിയില്ല.

Loading...

പിന്നെയും പല ദിവസങ്ങളിലായി രണ്ടു വട്ടം കൂടി വീണപ്പോള്‍ ഡോക്ടറെ കണ്ടു. അപ്പോഴാണ് നട്ടെല്ലിന് പരുക്കുണ്ടെന്ന് മനസ്സിലായത്. ബോഡി വെയ്റ്റ് നോക്കിയപ്പോള്‍ അടുത്ത ഞെട്ടല്‍. 54 കിലോ ഭാരമുണ്ടായിരുന്ന ഞാന്‍ 75 കിലോയോളം ഭാരത്തിലെത്തിയിരുന്നു.

പഴയതു പോലെ ശ രീരം വഴങ്ങാത്തതായിരുന്നു വീഴ്ചയുടെ കാരണം. നടുവിന്റെ ബുദ്ധിമുട്ട് രണ്ടാഴ്ചത്തെ വിശ്രമത്തില്‍ മാറിയെങ്കിലും തടി നന്നായി കൂടിയതിന്റെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു.’ സിനി പങ്കുവച്ചു. ഒരു ചാനലിന്റെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റം ആണെന്ന് സിനി തുറന്നു പറയുന്നു. ഒരു ചാനലിന്റെ ഷോയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഞാന്‍ ഒന്ന് വീണു. ന്റെ നട്ടെല്ലിന് പരുക്കേറ്റു. ഏഴു വര്‍ഷത്തോളം ചികില്‍സയില്‍ തുടര്‍ന്നു. എന്നാല്‍ ചാനലിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം പോയിട്ട് എന്റെ അവസ്ഥ തിരക്കി ഒരു ഫോണ്‍ കോള്‍ പോലും ഉണ്ടായില്ല. രു പാട് വേദനിപ്പിച്ച ഒരു സംഭവം ആയിരുന്നു അത്. സിനി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു