സ്വപ്നയുമായി അടുത്തതോടെ സരിത്ത് ഭാര്യയെ ഉപേക്ഷിച്ചു: സ്ത്രീധനമായി ലഭിച്ച 150 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്തു: ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്ക് എതിരെ സരിത്ത് വിവാഹ മോചന ഹര്‍ജി

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സിരിത്തിനെതിരെ ഭാര്യയുടെ അഭിഭാഷക രംഗത്ത്. സരിത്ത് ഭാര്യയുടെ
150 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്തു എന്നാണ് ഭാര്യ അഭിഭാഷക കൂടിയായ ​ഗിരിജ കുമാരി വ്യക്തമാക്കിയത്. സ്വപ്നയുമായുള്ള വഴിവിട്ട ബന്ധത്തിന് ശേഷമാണ് സരിത്ത് തന്റെ ഭാര്യയെ ഒഴിവാക്കിയത്. വിവാഹമാചന വക്കിലെത്തിയപ്പോൾ ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്ക് എതിരെ സിരിത്ത് വിവാഹ മോചന ഹര്‍ജി നല്‍കിയെന്നും സിരിത്തിന്റെ ഭാര്യയുടെ അഭിഭാഷകയായ ഗിരിജകുമാരി പറഞ്ഞു.

സ്വപ്‌നയും സരിത്തും പരിചയത്തിലായതോടെ സരിത്തിനും ഭാര്യയ്ക്കും ഇടയില്‍ പ്രശ്നങ്ങൾ വന്നുതുടങ്ങി. തുടക്കത്തിൽ തന്നെ ഭാര്യ പലപ്പോഴും സ്വപ്‌നയുമായുള്ള ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സിരിത്ത് തയ്യാറായില്ലെന്നും ​ഗിരിജ വ്യക്തമാക്കുന്നു. കുടംബവഴക്ക് തുടർന്നപ്പോൾ ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ഉന്നത ബന്ധങ്ങള്‍ പറഞ്ഞ് യുവതിയെ സ്വപ്‌ന ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതി കോടതിയെ സമീപിപിച്ചത്. സരിതിന്റെ അഛന്‍ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സമയത്ത് രണ്ടു ലക്ഷത്തിലേറെ വരുന്ന ആശുപത്രി ബില്‍ അടച്ചതും സ്വപ്നയായിരുന്നു. ഇതോടെ ആദ്യ ഭാര്യയെ ഒഴിവാക്കാനുള്ള സരിത്തിന്റെ ശ്രമങ്ങള്‍ക്ക് മാതാപിതാക്കളും കൂട്ടുനിന്നു.

Loading...

തിരുവനന്തപുരം കുമാരപുരം സ്വദേശിയായ യുവതിയുമായി 2011ല്‍ ആണ് സരിത്തിന്റെ വിവാഹം നടന്നത്. പാരമ്പര്യവും സമ്പന്നവുമായ കുടുംബത്തില്‍ അംഗമായ യുവതിയെയാണ് സിരിത്ത് വിവാഹം ചെയ്തത്. നൂറ്റമ്പത് പവനില്‍ അധികം സ്വര്‍ണവും നല്‍കിയ ശേഷമായിരുന്നു ആഡംബര വിവാഹം. എഞ്ചിനീയറിംഗ് ബിരുദം നേടിയ യുവതി വിവാഹ ശേഷം സിരിത്തിനൊപ്പം വിദേശത്തേക്ക് പോയി. അവിടെ മികച്ച ജോലി നേടി. ഇതിനിടെയാണ് സ്വപ്‌ന കടന്നു വരുന്നത്.