സഹോദരിയും ഭഗവല്‍ സിങ്ങും അന്ധവിശ്വാസികള്‍ ലൈലയുടെ സഹോദരന്‍

പത്തനംതിട്ട. നരബലിക്കേസിലെ പ്രതികളായ ലൈലയും ഭര്‍ത്താവ് ഭഗവല്‍ സിങ്ങും അന്ധ്വവിശ്വാസികളാണെന്ന് ലൈലയുടെ സഹോദരന്‍. തങ്ങളുടെ അമ്മയുടെ മരണത്തിന് ശേഷം അഞ്ച് മരണം കൂടു ഉണ്ടാകുമെന്ന് ലൈല പറഞ്ഞിരുന്നു. ദേവീദേവ സങ്കല്‍പ്പത്തിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. രണ്ട് വര്‍ഷമായി ഇവരുമായി ബന്ധമില്ലെന്നും സഹോദരന്‍ പറയുന്നു. എന്ത് പറയണമെന്ന് അറിയില്ല. സംഭവം കേട്ടപ്പോള്‍ മുതല്‍ എല്ലാവും ഞെട്ടിയിരിക്കുകയാണ്.

സഹോദരിയുടെ പുറത്താണ് ആരോപണം. അതിന്റെ ഞെട്ടല്‍ മാറില്ലെന്നും ലൈലയുടെ സഹോദരന്‍ പറയുന്നു. അവരുമായി ചില പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ രണ്ട് വര്‍ഷമായി ബന്ധമില്ല. ഇതേ സമയത്ത് ഒരു ഫോണ്‍ കോള്‍ പോലും ചെയ്തിട്ടില്ലെന്നും ഇയാള്‍ പറയുന്നു. ഇവര്‍ക്ക് അന്ധവിശ്വാസം ഉണ്ടെന്ന് അറിയാം ഇങ്ങനെയുള്ള കര്‍മ്മങ്ങള്‍ നടക്കുന്ന കാര്യം അറിയില്ലായിരുന്നു. ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണ് അവിടെ ഉണ്ടായിരുന്നത്. ഭഗവല്‍ സിങ്ങ് ഇത്തരം വിശ്വാസം ഉള്ളവ്യക്തിയാണ്. കുറച്ച് ജ്യോതിഷവും വൈദ്യവും അറിയാവുന്ന വ്യക്തിയാണെന്നും ലൈലയുടെ സഹോദരന്‍ പറയുന്നു.

Loading...

സര്‍വസമയവും ചരടും കുറിയുമെല്ലാം തൊട്ടാണ് ഇരുവരും നടക്കുന്നത്. അമ്മയുടെ മരണ ശേഷം മരണാനന്തര ചടങ്ങ് നടത്തുന്നതുമായി ബന്ധപ്പെട്ട നടന്ന ചില തര്‍ക്കമാണ് രണ്ട് വര്‍ഷമായി ബന്ധമില്ലാതിരിക്കുന്നതിന് കാരണം. അമ്മയുടെ മരണ ശേഷം എല്ലാ കര്‍മ്മവും ചെയ്തു. പിന്നീട് ലൈല പറഞ്ഞു പോരാ കുടുംബത്തിന് അമ്മയുടെ മരണത്തിലും ദോഷമുണ്ട്. അത് കൊണ്ട് അഞ്ച് മരണം വരെ സംഭവിക്കാം എന്നും ലൈല പറഞ്ഞു. എന്നാല്‍ ചെയ്യാനുള്ളത് താന്‍ ചെയ്തുവെന്നും ഇനിനിങ്ങളായി നിങ്ങളുടെ പാടായി എന്ന് മറുപടി നല്‍കി. അതിന് പിന്നാലെ ലൈല ഇവിടെ എത്തി മറ്റൊരു കര്‍മ്മിയെ വിളിച്ച് വരുത്തി മരണാനന്തരക്രിയകള്‍ ചെയ്തു. അന്ധവിശ്വാസത്തിന്റെ കാര്യത്തില്‍ ലൈലയും ഭര്‍ത്താവ് ഭഗവല്‍ സിങ്ങും തുല്യരാണെന്നും ലൈലയുടെ സഹോദരന്‍ പറയുന്നു.