എവിടെപ്പോയാലും ശല്ല്യമായി പിന്നാലെ വരുന്നു; 19 കാരി അഞ്ചുവയസ്സുകാരന്‍ അനിയനെ കൊന്ന് പെട്ടിയിലാക്കി

ലുധിയാന : താന്‍ എവിടെ പോയാലും പിന്നാലെ വരുന്നുവെന്ന കാരണത്താല്‍ അനുജനെ കൊന്ന് ബാഗിലാക്കിയ 19 കാരി പിടിയില്‍. പഞ്ചാബിലാണ് സംഭവം. ആന്‍ഷ് കനോജിയ എന്ന അഞ്ചു വയസ്സുകാരനെയാണ് സഹോദരി രേണു (19) കൊലപ്പെടുത്തിയത്.

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബന്ധുവിനെ കാണാന്‍ അമ്മ പുറത്ത് പോയിരുന്ന സമയത്തായിരുന്നു കൊല. അമ്മയോടൊപ്പം പോകാനിരുന്ന ആന്‍ഷിനെ ചോക്ലേറ്റ് നല്‍കി വീടിനുള്ളിലേയ്ക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് സഹോദരന്റെ വസ്ത്രങ്ങള്‍ ഊരിമാറ്റിയശേഷം മൃതദേഹം ബാഗിലാക്കി വീടിന് പുറത്ത് ഉപേക്ഷിച്ചു. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന് രേണു പറഞ്ഞതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം അടങ്ങിയ ബാഗ് കണ്ടെടുത്തു. മാതാപിതാക്കളുടെ മുന്നില്‍ വച്ചുതന്നെ രേണു കുറ്റം സമ്മതിച്ചു.

കൊല നടത്തിയതില്‍ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നും എപ്പോഴും തന്റെ പിന്നാലെ വരുന്നതില്‍ സ്വസ്ഥത നശിച്ചാണ് താന്‍ ഇത് ചെയ്തതെന്നും രേണു പറഞ്ഞു.

Top