മഠം വിടില്ല, ഭാരതീയനായി ഭാരതീയ വസ്ത്രം ധരിച്ചുതന്നെ സഭയില്‍ തുടരും; വെല്ലുവിളിച്ച് സിസ്റ്റര്‍ ലൂസി

മാനന്തവാടി: എഫ്‌സിസി സന്യാസ സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കിയതായി സി.ലൂസി. റോമിലേക്കും ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും അപ്പീല്‍ അയച്ചു.

ഇന്നലെ ഇമെയില്‍ ആയും രജിസ്‌ട്രേഡ് ആയും അപ്പീല്‍ അയച്ചിട്ടുണ്ട്. താന്‍ മഠം വിട്ടുപോകില്ല. തന്നോട് ഇറങ്ങിപ്പോകാന്‍ പറയാനും ഇവര്‍ക്ക് പറ്റില്ല.
ഭാരതീയനായി ഭാരതീയ വസ്ത്രം ധരിച്ചുതന്നെ എഫ്‌സിസി സന്യാസ സഭയില്‍ തുടരും.

Loading...

ശിരോവസ്ത്രം മാറ്റാന്‍ ആറു വര്‍ഷം മുന്‍പ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അത് തള്ളിപ്പോയെങ്കിലും ചൂടും മറ്റ് അസ്വസ്ഥതകളും ഉള്ളതിനാല്‍ താനത് പാലിക്കുകയാണെന്നും അവര്‍ പറഞ്ഞു. സഭാ വസ്ത്രത്തിനു പകരം പുരിദാര്‍ ധരിച്ചാണ് സിസ്റ്റര്‍ ലൂസി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

തന്റെ കുടുംബുമായും വ്യക്തിപരമായും ഏറെ ബന്ധമുള്ളയാളാണ് എഫ്‌സിസി മാനന്തവാടി പ്രൊവിന്‍ഷ്യാള്‍. തന്നെ പുറത്താക്കുന്നത് സംബന്ധിച്ച് നാളിതുവരെ 85 വയസ്സുള്ള അമ്മയോട് ഒരു സൂചന പോലും നല്‍കിയിരുന്നില്ലെന്നും സി.ലൂസി പറഞ്ഞു.