മാധ്യമ പ്രവര്‍ത്തകര്‍ കാണാനെത്തിയതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ രൂപതയുടെ അപവാദ പ്രചരണം

ഫ്രാങ്കോയ്ക്കെതിരെ സമരം നടത്തിയതിനെ തുടര്‍ന്ന് സഭ പ്രതികാര നടപടികള്‍ സ്വീകരിച്ചുപോരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ അപവാദ പ്രചാരണവും. മഠത്തില്‍ സിസ്റ്ററെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് അപവാദ പ്രചാരണം.

മാനന്തവാടി രൂപതയുടെ പി ആര്‍ ഒ ടീം അംഗമായ ഒരു വൈദികനാണ് സത്യത്തിന് നിരക്കാത്ത അപവാദ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതെന്നതാണ് ഏറെ വിചിത്രം. കഴിഞ്ഞ ദിവസം സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ടിരുന്നു. വിവരം അറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ മഠത്തില്‍ എത്തുകയും ചെയ്തു. ഇതേ സമയം മുന്‍വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ അടുക്ക വാതില്‍ വഴി അകത്തുകടക്കുകയും സിസ്റ്ററെ കണ്ട് വിവരങ്ങള്‍ തിരക്കുകയുമായിരുന്നു

Loading...

ഇവര്‍ മഠത്തില്‍ കയറുന്നതിന്റെയും പുറത്തേക്ക് ഇറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് വൈദികന്‍ അപവാദ പ്രചാരണം സഭക്ക് വേണ്ടി നടത്തുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇയാളുടെ വൃത്തികെട്ട പ്രവര്‍ത്തനം