സ്വവര്‍ഗാനുരാഗിയായ സഹോദരന് അച്ഛനാവാന്‍ വാടക അമ്മയായി സഹോദരി

സ്വവര്‍ഗാനുരാഗിയായ സഹോദരന്റെ അച്ഛനാകാനുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാ൯ വാടക അമ്മയായിരിക്കുകയാണ് സ്വന്തം സഹോദരി. മാഞ്ചസ്റ്ററിലാണ് സംഭവം നടന്നത്. 42 വയസ്സുകാരിയായ ട്രെയ്സി ഹള്‍സാണ് തന്റെ സഹോദരനായ അന്തോണി വില്യംസിന്റെ (38) ന്റെയും പ്രതിശ്രുധ ജീവിത പങ്കാളി റെയ് വില്യംസി (30)ന്റെയും മക്കളുടെ അമ്മയാവാ൯ തയാറായത്. ഒരു വര്‍ഷത്തിലധികമായി ‘വാടക’ അമ്മയെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു ഇരുവരും.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 നാണ് ഇരുവരും തങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. ഐ വി എഫ് സര്‍ജറിക്കായി രണ്ടു പേരും കൂടി 36,000 പൗണ്ട് ലോണെടുത്തിരുന്നു. രണ്ടു പേരും കൂടിയാണ് സ്പേം നല്‍കിയത്. അതേ സമയം അണ്ഡം നല്‍കിയത് ആരെന്ന് ഇരുവരും വെളിപ്പെടുത്താ൯ തയ്യാറായില്ല. സഹോദരി ട്രെയ്സി കുഞ്ഞു നാള്‍ മുതലേ തന്റെ ബെസ്റ്റ് ഫ്രെണ്ട് കൂടിയാണെന്ന് പറഞ്ഞ അന്തോണി അവളുടെ വിവാഹത്തിന് അച്ഛന്റെ പകരം കൈ പിടിച്ചത് താനാണെന്നും പറഞ്ഞു. –

Loading...

മാഞ്ചസ്റ്ററില്‍ സബ് വേയുടെ ഫ്രാഞ്ചസി ഉടമാണ് അന്തോണി. അതേ ബ്രാഞ്ചില്‍ ഏരിയ മാനേജറായി ട്രെയ്സി ജോലി ചെയ്യുന്നു. വര്‍ഷങ്ങളായി വാടക അമ്മയെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്ന ദമ്ബതികള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. മുന്‍പ് ഞാ൯ രണ്ട് തവണ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും ഇരുവരും ചിരിച്ചു തള്ളുകയായിരുന്നന്ന് ട്രെയ്സി പറയുന്നു. മൂന്നാം തവണയാണ് അവര്‍ കാര്യമായെടുന്നത്.

അതേസയമം, ഈ പ്രായത്തിലും ഒരു കുഞ്ഞിന് ഗര്‍ഭം നല്‍കാ൯ കഴിയുമോ എന്ന ആശങ്കയാണ് ട്രെയ്സിയുടെ ഭര്‍ത്താവിനുണ്ടായിരുന്നത്. എന്നാല്‍, അന്തോണി തന്റെ കുഞ്ഞിനെ വഹിക്കാനുള്ള ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ചത് തന്നിലുള്ള സഹോദരന്റെ വിശ്വാസമാണ് കാണിക്കുന്നതെന്ന് ട്രെയ്സി പറയുന്നു. അതേസമയം, തന്റെ കുഞ്ഞ് വളരെ സുരക്ഷിതമായ കരങ്ങളിലാണുള്ളതെന്ന് അന്തോണി പറയുന്നു. ട്രെയ്സി ഇതിന് മുന്പ് ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ജീവിതത്തില്‍ ഏറ്റലും വിലപ്പെട്ട സമ്മാനം നല്‍കിയെന്നാണ് സഹോദരിയെപ്പറ്റി അന്തോണി പറയുന്നത്. അവര്‍ വിലമതിക്കാനാവാത്ത ഈ ഉദ്യമത്തിന് പകരമായി കാശ് ഒന്നും വാങ്ങിയില്ല എന്നും അദ്ദേഹം പറഞ്ഞു.